പാലോട്: ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ വിദ്യാഭ്യാസ രംഗത്ത് മൂന്നര പതിറ്റാണ്ടായി ക്രിയാത്മക സാന്നിധ്യമായിരുന്നു വിടപറഞ്ഞ ജി.എസ്. രാജൻ. പ്രീമിയർ അക്കാദമിയെന്ന പാലോട്ടെ സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തെ അനാഥമാക്കിയാണ് വിടപറച്ചിൽ. സ്വന്തം നാടായ പേരയത്തെ നാഷനൽ അക്കാദമിയിൽ 20ാം വയസ്സിൽ തുടങ്ങിയതാണ് വിദ്യാർഥികളുടെ പ്രിയപ്പെട്ട രാജൻ സാറിെൻറ അധ്യാപന ജീവിതം. ഏറെ താമസിയാതെ പാലോട്ട് പ്രീമിയർ അക്കാദമിക്ക് തുടക്കമിട്ടു. പെട്ടെന്ന് പൊട്ടി മുളച്ച് അസ്തമിക്കുന്ന പാരലൽ കോളജ് സമ്പ്രദായത്തിന് അപവാദമായി സ്ഥാപനം ഉന്നതിയിലേക്ക് കുതിച്ചു. അടുത്തുള്ള കോളജിലെയും സമീപ സ്കൂളുകളിലെയും നിരവധി വിദ്യാർഥികൾ അധികപഠനം ലക്ഷ്യമാക്കി സ്ഥാപനത്തിലെത്തി. മികച്ച അച്ചടക്കവും അധ്യാപനവും രക്ഷാകർത്താക്കളുടെ പ്രീതിയും പിടിച്ചുപറ്റി. സൗമ്യമായ പെരുമാറ്റം ഊഷ്മളമായ ഗുരുശിഷ്യബന്ധത്തിനും കരുത്തായി. പാലോട് മേളയടക്കം വിവിധ സാംസ്കാരിക പരിപാടികളിലും സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. പെട്ടെന്ന് അസുഖ ബാധിതനായി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട അദ്ദേഹം വെള്ളിയാഴ്ചയാണ് മരിച്ചത്. നാനാ മേഖലകളിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിനു പേർ അന്ത്യോപചാരമർപ്പിക്കാനെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.