ആധാരമെഴുത്ത്​ യൂനിയൻ സബ്​ ഡിസ്​ട്രിക്​ട്​ കമ്മിറ്റി രൂപവത്കരിച്ചു

തിരുവനന്തപുരം: ആധാരം എഴുത്തുകാരുടെ സംഘടനയായ കേരള സ്റ്റേറ്റ് ഡോക്യുമ​െൻറ്സ് വർക്കേഴ്സ് യൂനിയൻ നെയ്യാറ്റിൻകര സബ് ഡിസ്ട്രിക്ട് കമ്മിറ്റി രൂപവത്കരിച്ചു. ഇതുസംബന്ധിച്ച് ചേർന്ന യോഗം സംസ്ഥാന പ്രസിഡൻറ് കരകുളം ബാബു ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് പൗഡിക്കോണം രവികുമാർ, സംസ്ഥാന വൈസ് പ്രസിഡൻറ് പട്ടം ശ്രീകുമാർ ക്ഷേമനിധി ബോർഡ് അംഗം തിരുവനന്തപുരം മധു തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: തലയൽ വിശ്വനാഥൻ നായർ (രക്ഷാധികാരി), രാമേശ്വരം എം. അപ്പുപിള്ള (പ്രസിഡൻറ്), രാമേശ്വരം എ. സദാശിവൻ നായർ (സെക്രട്ടറി). എസ്.വൈ.എസ് യൂത്ത് കൗൺസിലുകൾക്ക് തുടക്കം തിരുവനന്തപുരം: രാജ്യത്തി​െൻറ സാമൂഹികവും ധാർമികവുമായ മൂല്യങ്ങളെ തകർക്കുന്ന കോടതിവിധികൾ സമൂഹത്തിൽ വ്യാപക ആശങ്കകൾ സൃഷ്ടിക്കുമെന്ന് എസ്.വൈ.എസ് യൂത്ത് കൗൺസിൽ അഭിപ്രായപ്പെട്ടു. ജില്ല വൈസ് പ്രസിഡൻറ് സിദ്ദീഖ് സഖാഫി ബീമാപള്ളി ഉദ്ഘാടനം ചെയ്തു. പീരുമുഹമ്മദ് സഖാഫി അധ്യക്ഷത വഹിച്ചു. ജില്ല പ്രവർത്തക സമിതിയംഗം ഷാഹുൽഹമീദ് സഖാഫി മുഖ്യപ്രഭാഷണം നടത്തി. ഇലക്ഷൻ സമിതി ചീഫ് മുഹമ്മദ് സുൽഫിക്കർ, എസ്.എസ്.എഫ് മുൻ ജില്ല പ്രസിഡൻറ് സിദ്ദീഖ് സഖാഫി, വിഴിഞ്ഞം കലാം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.