ഒരു അങ്കണവാടിയും പൂട്ടില്ല -മന്ത്രി കെ.കെ. ശൈലജ‍

തിരുവനന്തപുരം: നിലവിലെ ഒരു അങ്കണവാടിയും പൂട്ടില്ലെന്നും ഘട്ടംഘട്ടമായി നവീകരിക്കുമെന്നും മന്ത്രി കെ.കെ. ശൈലജ‍. അങ്കണവാടികൾ പരിഷ്‌കരിച്ച് പ്രീ സ്‌കൂള്‍ നിലവാരത്തിലേക്ക് കൊണ്ടുവരാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അങ്കണവാടിയുടെ കരിക്കുലം പരിഷ്‌കരിക്കുകയും മോഡ്യൂളുകള്‍ ഉണ്ടാക്കുകയും ചെയ്യും. ഇതോടൊപ്പം അങ്കണവാടി ജീവനക്കാര്‍ക്ക് മതിയായ പരിശീലനം നല്‍കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. വനിത ശിശുവികസന വകുപ്പ് സംഘടിപ്പിച്ച ദേശീയ പോഷകാഹാര വാരാചരണത്തി​െൻറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വനിത ശിശുവികസന വകുപ്പി​െൻറ വെബ്‌സൈറ്റ് ഉദ്ഘാടനം, അങ്കണവാടി ജീവനക്കാരുടെ യൂനിഫോം വിതരണോദ്ഘാടനം, ശൈശവകാല പോഷകാഹാര ബോധവത്കരണ ലഘുലേഖ പ്രകാശനം, പോഷകാഹാര പ്രദര്‍ശന വിജയികള്‍ക്കുള്ള സമ്മാനദാനം എന്നിവയും മന്ത്രി നിര്‍വഹിച്ചു. സാമൂഹികനീതി സ്‌പെഷല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ അധ്യക്ഷത വഹിച്ചു. വനിത ശിശുവികസന ഡയറക്ടര്‍ ഷീബജോര്‍ജ്, വാര്‍ഡ് കൗണ്‍സിലര്‍ ഐഷ ബേക്കര്‍, അഡീഷനല്‍ ഡയറക്ടര്‍ വി.എസ്. വേണു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.