മോഡൽ സ്‌കൂളിലെ ക്ലാസ് മുറികൾ 'നദികളായി'

തിരുവനന്തപുരം: ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ ക്ലാസ് മുറികൾ കേരളപ്പിറവി ദിനത്തിൽ 'നദികളായി' മാ റി. 10 ഡിയിൽ പഠിക്കുന്ന കുട്ടികൾ ഇനി നെയ്യാറിൽ ഇരുന്നു പഠിക്കും. 10 സിക്കാർ ഇനി ഭാരതപ്പുഴയിലും ഇരുന്നാവും പഠിക്കുക. കേരളപ്പിറവിയോട് അനുബന്ധിച്ച് ഹൈസ്‌കൂൾ വിഭാഗത്തിലെ എല്ലാ ക്ലാസ് മുറികൾക്കും വിവിധ നദികളുടെ പേരിടുകയായിരുന്നു. രണ്ടാം ഘട്ടത്തിൽ യു.പി വിഭാഗത്തിലും ഹയർ സെക്കൻഡറി വിഭാഗത്തിലും ക്ലാസ് മുറികൾ നദികളായി മാറും. സ്‌കൂളിലെ പൂർവ വിദ്യാർഥിയും നടനുമായ നന്ദു (നന്ദലാൽ ) ക്ലാസ് മുറികളുടെ നദീ നാമകരണം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ആർ.എസ്. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ജെ.കെ. എഡിസൺ, പൂർവ വിദ്യാർഥികളായ രാജേഷ്, ചന്ദ്രദീപ്, സീനിയർ അധ്യാപകൻ ശ്യംകുമാർ, വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ ഗോപകുമാർ എന്നിവർ സംസാരിച്ചു. സ്‌കൂൾ ലീഡർ പുഷ്പജൻ ഭാഷാ പ്രതിജ്ഞ ചൊല്ലി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.