കാട്ടാക്കട: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഭരണഘടന െബഞ്ചിെൻറ വിധി സർക്കാറിന് നടപ്പാക്കിയേ പറ്റൂവെന്ന് സി.പി.ഐ സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി കെ. പ്രകാശ് ബാബു. സ്ത്രീകളെ ശബരിമലയിൽ കയറ്റിയേ പറ്റൂവെന്ന് സർക്കാറിന് നിർബന്ധമില്ല. ആർ.എസ്.എസും, ബി.ജെ.പിയും, കോൺഗ്രസും സർക്കാറിനെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിക്കുന്നത് രാഷ്ട്രീയലക്ഷ്യം െവച്ചാണ്. വർഗീയത പറഞ്ഞുള്ള ഇത്തരം അക്രമങ്ങൾ കേരള സമൂഹം തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ കാട്ടാക്കട മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മണ്ഡലം ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയിൻകീഴ് ദ്വാരക കല്യാണമണ്ഡപത്തിൽ ജില്ല എക്സിക്യൂട്ടിവ് അംഗം വിളപ്പിൽ രാധാകൃഷ്ണെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കാട്ടാക്കട മണ്ഡലം സെക്രട്ടറി വിളവൂർക്കൽ പ്രഭാകരൻ, ജില്ല കമ്മിറ്റി അംഗം എൻ. ഭാസുരാംഗൻ, മണ്ഡലം അസി. സെക്രട്ടറി എസ്. ചന്ദ്രബാബു, മണ്ഡലം സെക്രേട്ടറിയറ്റ് അംഗങ്ങളായ സി. രവീന്ദ്രൻ, എം. ശ്രീകണ്ഠൻ നായർ, ടി. ശശി, മുതിയാവിള സുരേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.