പൂന്തുറ: മുഖ്യമന്ത്രിയുടെ വേദിയിലേക്ക് എസ്.ഡി.പി.ഐ പ്രവത്തകര്‍ നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. മുട്ടത്തറയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വിതരണംചെയ്ത ഫ്ലാറ്റ് സമുച്ചയത്തിെൻറ ഉദ്ഘാടനവേദിയിലേക്കാണ് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. ഫ്ലാറ്റുകള്‍ നല്‍കുന്നതില്‍ ബീമാപള്ളിയില്‍ വീടുകള്‍ നഷ്ടമായവരെ ഒഴിവാക്കിയെന്ന് ആരോപിച്ചായിരുന്നിത്. മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പ്രതിഷേധം ഉണ്ടാകുമെന്ന് നേരത്തെ തന്നെ രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നതിനാല്‍ കൂടുതല്‍ പൊലീസിനെ വിവിധ സ്ഥലങ്ങളിലായി വിന്യസിച്ചിരുന്നു. ബീമാപള്ളിക്ക് പിറക് വശത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് പകുതിവഴിെക്കത്തിയപ്പോള്‍ തന്നെ പൊലീസ് ബാരിക്കേഡുകള്‍ നിരത്തി തടഞ്ഞു. തുടർന്ന് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.