സർക്കാറിനെ അട്ടിമറിക്കാമെന്നത‌് വ്യാമോഹം മാത്രം -കോടിയേരി

തിരുവനന്തപുരം: ജനങ്ങൾ ഭൂരിപക്ഷം നൽകി അധികാരത്തിലേറ്റിയ സർക്കാറിനെ അട്ടിമറിക്കാമെന്നത് വ്യാമോഹം മാത്രമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ. സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന‌് തീയിട്ട സംഘ്പരിവാർ നടപടിയിൽ പ്രതിഷേധിച്ച‌് തിരുമല കുണ്ടമൺകടവിൽ നടന്ന എൽ.ഡി.എഫ‌് ജനകീയ കൂട്ടായ‌്മ ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാക്കുകളെ ആയുധംകൊണ്ട‌് നേരിടുന്ന ഫാഷിസ്റ്റ് സമീപനമാണ‌് ആർ.എസ‌്.എസ‌ിേൻറത‌്. ഇതി​െൻറ ഭാഗമായാണ‌് സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം അവർ തീയിട്ടത‌്. സന്ദീപാനന്ദഗിരിയെ ചുട്ടുകൊല്ലുകയായിരുന്നു ലക്ഷ്യം. ആർ.എസ‌്.എസ‌്-ബി.ജെ.പി നേതൃത്വത്തി​െൻറ നിർദേശപ്രകാരമാണ‌് ഇത്തരത്തിെല അക്രമം നടത്തിയത‌്. അമിത് ഷായുടെ വാക്ക‌് കേട്ട‌് തെരുവിൽ കലാപം സൃഷ്ടിക്കാനുള്ള നീക്കത്തെ നാട‌് ഒറ്റക്കെട്ടായി ചെറുക്കുമെന്നും കോടിയേരി പറഞ്ഞു. സംസ്ഥാനത്ത‌് കലാപം വിതയ‌്ക്കാനുള്ള ബി.ജെ.പി, ആർ.എസ‌്.എസ‌് ഗൂഢാലോചനക്കെതിരെ സമൂഹ മനഃസാക്ഷി ഉണരണമെന്നും കോടിയേരി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.