കറവപ്പശുക്കള്‍ക്കുള്ള കാലിത്തീറ്റയുടെ വിതരണ ഉദ്​ഘാടനം

ആറ്റിങ്ങല്‍: മംഗലപുരം ഗ്രാമപഞ്ചായത്തി​െൻറ 2018-19 സാമ്പത്തിക വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ചെമ്പകമംഗലം ക്ഷീര സൊസൈറ്റിയില്‍ നടന്നു. വികസനകാര്യ ചെയര്‍മാന്‍ മംഗലപുരം ഷാഫിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡൻറ് മധു വേങ്ങോട് ഉദ്ഘാടനം ചെയ്തു. വി. അജികുമാര്‍, ലളിതാംബിക, ഉദയകുമാരി, വെറ്ററിനറി സര്‍ജന്‍ ഡോ. സജിന സുലൈമാന്‍, സംഘം പ്രസിഡൻറ് എ. പ്രസന്നന്‍, സെക്രട്ടറി കണ്ടുകൃഷി ജയചന്ദ്രന്‍നായര്‍ എന്നിവർ പങ്കെടുത്തു. കാന്‍സര്‍ നിരീക്ഷണ കേന്ദ്രം അടച്ചുപൂട്ടുന്നതിനെതിരെയുള്ള യൂത്ത് കോണ്‍ഗ്രസ് സമരത്തില്‍ സംഘര്‍ഷം ആറ്റിങ്ങല്‍: ചിറയിന്‍കീഴ് നിയോജകമണ്ഡലത്തിലെ മംഗലപുരത്ത് കഴിഞ്ഞ 22 വര്‍ഷമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കാന്‍സര്‍ നിരീക്ഷണ കേന്ദ്രം അടച്ചുപൂട്ടുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസി​െൻറ ആഭിമുഖ്യത്തില്‍ നടന്ന ഡെപ്യൂട്ടി സ്പീക്കറുടെ ചിറയിന്‍കീഴിലെ എം.എല്‍.എ ഓഫിസിലേക്ക് മാര്‍ച്ചിൽ സംഘര്‍ഷം. പൊലീസ് വലയം ഭേദിച്ച് ഓഫിസ് വളപ്പിലേക്ക് പ്രവര്‍ത്തകര്‍ കയറിയതാണ് സംഘര്‍ഷാവസ്ഥക്ക് കാരണം. ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. വലിയകട ജങ്ഷനില്‍നിന്നാരംഭിച്ച മാര്‍ച്ച് പൊലീസ് ഈഞ്ചയ്ക്കല്‍ ജങ്ഷനില്‍ തടഞ്ഞു. പൊലീസ് വലയം ഭേദിച്ച പ്രവര്‍ത്തകര്‍ ഡെപ്യൂട്ടി സ്പീക്കറുടെ ഓഫിസില്‍ കരിങ്കൊടി കെട്ടി പ്രതിഷേധിച്ചു. പോലീസി​െൻറ നിയന്ത്രണം നഷ്ടമായതോടെ പൊലീസ് ബലപ്രയോഗം നടത്തി. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ മുട്ടപ്പലം സജിത്ത്, തോന്നയ്ക്കല്‍ സജാദ്, വേങ്ങോട് കിഷോര്‍, അച്ചു എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ദീര്‍ഘനേരം ആറ്റിങ്ങല്‍-ചിറയിന്‍കീഴ് റോഡിലെ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ ഡെപ്യൂട്ടി സ്പീക്കറുടെ ഓഫിസിന് മുന്നില്‍ കുത്തിയിരുന്നു. തുടര്‍ന്ന് നടന്ന ധര്‍ണ ഡി.സി.സി ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. കാന്‍സര്‍ വ്യാപന സാധ്യത കൂടുതലുള്ള പ്രദേശം എന്ന നിലയ്ക്കാണ് 23 വര്‍ഷം മുമ്പ് തിരുവനന്തപുരം ആര്‍.സി.സിയുടെ നിയന്ത്രണത്തില്‍ കേന്ദ്രം സ്ഥാപിച്ചത്. നിലവില്‍ നൂറുകണക്കിന് രോഗികളുടെയും 8000ത്തോളം തുടര്‍ചികിത്സ നിരീക്ഷണ രോഗികളുടെയും ആശ്രയകേന്ദ്രമായ ഇവിടെ 17 പഞ്ചായത്തുകളിലായി 22 ഫീൽഡ് വര്‍ക്കര്‍മാരിലൂടെയാണ് സേവനം ലഭ്യമാകുന്നത്. ഇവരുടെ സേവനത്തി‍​െൻറ ഫലമായി ആരംഭത്തില്‍തന്നെ രോഗം കണ്ടു പിടിക്കാനും ചികിത്സ ലഭ്യമാക്കാനും സാധിക്കും. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രി, ഡെപ്യൂട്ടി സ്പീക്കര്‍ , ആര്‍.സി.സി. അധികൃതര്‍ എന്നിവർക്ക് പരാതി നല്‍കിയെങ്കിലും പരിഹാരം ഉണ്ടായില്ല. ഈ സ്ഥാപനത്തെ നിലനിര്‍ത്താന്‍ തയാറാകുന്നതുവരെ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് പ്രഖ്യാപിച്ച് എസ്. കൃഷ്ണകുമാറി​െൻറ നേതൃത്വത്തില്‍ സമരം നടത്തി വരുകയായിരുന്നു. ഈ സമരത്തി​െൻറ തുടര്‍ച്ചയായാണ് ചൊവ്വാഴ്ച എം.എല്‍.എ. ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയത്. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി മുട്ടപ്പലം സജിത്ത് അധ്യക്ഷതവഹിച്ചു. രാജേഷ് ബി. നായര്‍, മോനി ശാര്‍ക്കര, ഗോപിനാഥന്‍പിള്ള, വി. ബാബു, അഴൂര്‍ വിജയന്‍ എന്നിവർ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.