ഭക്തിസാന്ദ്രമായി നെയ്യാറ്റിന്‍കര രൂപത ജപമാല പദയാത്ര

നെയ്യാറ്റിന്‍കര: ജപമാല മാസാചരണത്തി​െൻറ ഭാഗമായി നെയ്യാറ്റിന്‍കര രൂപതയില്‍ സംഘടിപ്പിച്ച ജപമാല പദയാത്ര ഭക്തി സാന്ദ്രമായി. ലീജിയന്‍ ഓഫ് മേരി നെയ്യാറ്റിന്‍കര കമ്മിസിയത്തി​െൻറ നേതൃത്വത്തിലാണ് പദയാത്ര സംഘടിപ്പിച്ചത്. പദയാത്ര അമലോത്ഭവമാതാ കത്തീഡ്രല്‍ ദേവാലയത്തില്‍ ബിഷപ് ഡോ.വിന്‍സ​െൻറ് സാമുവല്‍ ഉദ്ഘാടനം ചെയ്തു. കത്തോലിക്കാസഭ നേരിട്ട പല പ്രതിസന്ധികളെയും അതിജീവിച്ചത് ജപമാലയിലൂടെയെന്ന് ബിഷപ് പറഞ്ഞു. ലീജിയന്‍ ഓഫ് മേരി നെയ്യാറ്റിന്‍കര കമ്മിസിയം പ്രസിഡൻറ് ഷാജിബോസ്കോ അധ്യക്ഷത വഹിച്ചു. രൂപതാ ശുശ്രൂഷാ കോഓഡിനേറ്റര്‍ മോണ്‍.വി.പി. ജോസ്, അല്‍മായ കമീഷന്‍ ഡയറക്ടര്‍ എസ്.എം. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. നെയ്യാറ്റിന്‍കര അമലോത്ഭവമാതാ കത്തീഡ്രലില്‍നിന്ന് ഉദിയന്‍കുളങ്ങര സ​െൻറ് മേരീസ് ദേവാലയത്തിലേക്ക് നടന്ന ജപമാല പദയാത്രയില്‍ നൂറുകണക്കിന് വിശ്വാസികളും വൈദികരും പങ്കെടുത്തു. ഉദിയന്‍കുളങ്ങരയില്‍ നടന്ന സമാപന സമ്മേളനം രൂപതാ വികാരി ജനറല്‍ മോണ്‍.ജി. ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.