ആരോപണവിധേയയായ സെക്രട്ടറിയെ ജോലിയിൽ പ്രവേശിപ്പിക്കില്ലെന്ന് ഭരണസമിതി: നാവായിക്കുളത്ത് പഞ്ചായത്ത് പ്രസിഡൻറ്​ ആത്മഹത്യക്കൊരുങ്ങി

കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിൽ ചാർജെടുക്കാനെത്തിയ സെക്രട്ടറിയെ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ തടഞ്ഞു. ആരോപണവിധേയയായതിനാലും ഭരണസമിതിയുമായുള്ള നിസ്സഹകരണവും മൂലം പഞ്ചായത്തിൽനിന്ന് രണ്ടുവർഷം മുമ്പ് സ്ഥലംമാറിപ്പോയ സെക്രട്ടറി വീണ്ടും തിരിച്ചുവന്നതിലും അടിക്കടി സെക്രട്ടറിമാർ മാറി വന്ന് പഞ്ചായത്തി​െൻറ വികസനം മുരടിപ്പിക്കുന്നതിലും പ്രതിഷേധിച്ചാണ് കോൺഗ്രസ് ഭരണത്തിലുള്ള പഞ്ചായത്ത് ഭരണസമിതി സെക്രട്ടറിയെ തടഞ്ഞത്. ഇടതുപക്ഷ സർക്കാർ വന്നശേഷം എട്ടാം തവണയാണ് സെക്രട്ടറിയെ മാറ്റുന്നത്. കിളിമാനൂർ ബ്ലോക്കിന് കീഴിൽ യു.ഡി.എഫ് ഭരണസമിതിയുള്ള ഏക പഞ്ചായത്തായതിനാൽ എൽ.ഡി.എഫ് സർക്കാർ രാഷ്ട്രീയ പകപോക്കലാണ് നടത്തുന്നതെന്നാണ് ആക്ഷേപം. വ്യാഴാഴ്ച രാവിലെ 11ഓടെയാണ് പ്രശ്നങ്ങളുടെ തുടക്കം. പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെ നാട്ടുകാർ ചാർജെടുക്കാനെത്തിയ സെക്രട്ടറിയെ തടയുകയും ചെയ്തു. പ്രസിഡൻറ് കെ. തമ്പി സെക്രട്ടറിയുടെ മുറിയിൽ കയറി കതകടച്ച് മേശക്ക് മുകളിൽ കയറി കസേരയിട്ട് സീലിങ്ങിൽ കേബിൾവയർ കുരുക്കി ആത്മഹത്യക്ക് ശ്രമിച്ചു. പൊലീസും പഞ്ചായത്ത് അംഗങ്ങളും കതക് ബലം പ്രയോഗിച്ച് തുറന്ന് പ്രസിഡൻറിനെ അനുനയിപ്പിച്ച് താഴെയിറക്കിയതോടെയാണ് സംഭവങ്ങൾക്ക് അയവുവന്നത്. സെക്രട്ടറിയെ ചാർജെടുക്കാൻ അനുവദിക്കില്ലെന്ന് ഭരണസമിതി വാശി പിടിച്ചതോടെ പൊലീസും പ്രതിസന്ധിയിലായി. ഒടുവിൽ സെക്രട്ടറി മേലുദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും അവരുടെ നിർദേശപ്രകാരം തിരികെ മടങ്ങുകയും ചെയ്തു. ഇടക്കിടെയുള്ള സർക്കാർ നടപടികളിലൂടെ പഞ്ചായത്തി​െൻറ വിലപ്പെട്ട സമയം നഷ്ടമായതായും പദ്ധതി ആസൂത്രണങ്ങൾ അവതാളത്തിലായതായും ഭരണസമിതി ചൂണ്ടിക്കാട്ടുന്നു. അതിനാൽ പ്രധാന ഉദ്യോഗസ്ഥരുടെ അടിക്കടിയുള്ള മാറ്റങ്ങൾ അവസാനിപ്പിക്കാൻ ബന്ധപ്പെട്ടവർ തയാറാകണമെന്നാണ് പഞ്ചായത്തി​െൻറ ആവശ്യം. വർക്കലയിൽ ഇന്ന് ഗതാഗത നിയന്ത്രണം ശിവഗിരി: ബി.ജെ.പി അഖിലേന്ത്യ പ്രസിഡൻറ് അമിത്ഷായുടെ ശിവഗിരി സന്ദർശനത്തോടനുബന്ധിച്ച് ശനിയാഴ്ച രാവിലെ 11 മുതൽ വർക്കല മേഖലയിൽ ഹെലിപ്പാഡ്, മൈതാനം, പുത്തൻചന്ത, പാലച്ചിറ എന്നിവിടങ്ങളിൽ ഭാഗികമായി ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതായി പൊലീസ് അറിയിച്ചു. കല്ലമ്പലം ഭാഗത്തുനിന്ന് വർക്കല ഭാഗത്തേക്ക് വരുന്ന ബസുകൾ പാലച്ചിറ നടയറ വഴി മുനിസിപ്പൽ ബസ്സ്റ്റാൻഡിൽ പ്രവേശിക്കണം. തിരിച്ച് കല്ലമ്പലം ഭാഗത്തേക്കുള്ള ബസുകൾ നടയറ പാലച്ചിറ വഴി പോകണം. ശിവഗിരിയിലേക്ക് വരുന്ന വാഹനങ്ങൾ എസ്.എൻ കോളജിലും സ്‌കൂളിലും പാർക്ക് ചെയ്യണം. രാവിലെ മുതൽ ഹെലിപ്പാഡിലേക്കുള്ള വാഹനങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.