സംസ്​ഥാനത്ത്​ ഇനി ജലവൈദ്യുതി പദ്ധതികൾ വേണ്ട -മധ​ുസൂദനൻ പിള്ള

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ജലവൈദ്യുതി പദ്ധതികൾ ആവശ്യമില്ലെന്ന് വേൾഡ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സസ്റ്റൈനബ്ൾ എനർജി ഡയറക്ടർ ജനറലും മുൻ െഎ.എ.എസ് ഉദ്യോഗസ്ഥനുമായ ജി. മധുസൂദനൻ പിള്ള. ഇപ്പോൾ ഏറ്റവും ചെലവ് കുറഞ്ഞത് സൗരോർജ വൈദ്യുതിയാണ്. യൂനിറ്റിന് രണ്ടര-മൂന്ന് രൂപയാണ് ഉൽപാദനച്ചെലവ്. സി. അച്യുതമേനോൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച ദേശീയ സെമിനാറിൽ സംബന്ധിക്കാനെത്തിയ അദ്ദേഹം 'മാധ്യമ'ത്തോട് സംസാരിക്കുകയായിരുന്നു. സംസ്ഥാനത്തെ മുഴുവൻ ജലവൈദ്യുതി പദ്ധതികളിൽനിന്നായി ഉപഭോഗത്തി​െൻറ 30ശതമാനം വൈദ്യുതിയാണ് ലഭിക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽനിന്ന് വൈദ്യുതി ലഭിച്ചില്ലെങ്കിൽ കേരളം ഇരുട്ടിലാകും. ഇനി പുതിയ പദ്ധതികൾ ആരംഭിച്ചിട്ടും കാര്യമില്ല. ബദൽ പദ്ധതിക്ക് തടസ്സം വൈദ്യുതി ബോർഡിലെ യുനിയനുകളാണ്. ഇടുക്കിയിൽ നിലവിലെ അണക്കെട്ട് പൂർണമായും പ്രയോജനപ്പെടുത്താൻ കഴിയാതിരിക്കെയാണ് പുതിയ അണക്കെട്ടിനെ കുറിച്ച് ആലോചിക്കുന്നത്. ധൂർത്തായിരിക്കുമത്. കേരളത്തിലെ അണക്കെട്ടുകളുടെ നിലവിലെ സംഭരണശേഷി പരിശോധിച്ചാൽ മനസ്സിലാകും പുതിയ ഡാമുകൾക്ക് സാധ്യതയില്ലെന്ന്. സംസ്ഥാനത്ത് ഏറ്റവും വലിയ പാരിസ്ഥിതിക നാശം സംഭവിച്ചത് മധ്യ കേരളത്തിലാണ്. നിത്യഹരിത വനമായിരുന്ന കണ്ണൻ ദേവൻ കുന്നുകൾ തേയില കൃഷിക്ക് പൂഞ്ഞാർ രാജാവ് നൽകിയതിലൂടെ ആരംഭിക്കുന്നു അത്. മറ്റൊരു കാരണം അണക്കെട്ടുകളാണ്. പെരിയാറിൽ 17 പദ്ധതികളുണ്ട്. പമ്പയിൽ 12 പദ്ധതികളും. ഇൗ നദികൾക്ക് വധശിക്ഷ നൽകിയത് വൈദ്യുതി ബോർഡാണ്. അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളും പുനഃസൃഷ്ടിക്ക് വിധേയമാക്കണം. വയനാടിൽ പാരിസ്ഥിതിക നാശം സംഭവിച്ചതിന് അതിേൻറതായ കാരണങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമഘട്ടത്തിൽ കാറ്റാടി പദ്ധതികൾ പ്രായോഗികമല്ല, വന നശീകരണത്തിന് കാരണമാകും. എന്നാൽ, തൃശൂർ ജില്ലയുടെ തീരപ്രദേശങ്ങൾ അനുയോജ്യമാണ്. പ്രകൃതിയെ നശിപ്പിക്കാതെ ബദൽ ഉൗർജ പദ്ധതി ആരംഭിക്കാനാണ് സർക്കാർ ആലോചിക്കേണ്ടത്. ജനപങ്കാളിത്തത്തോടെ റൂഫ്ടോപ് സൗരോർജ പദ്ധതികൾ ആരംഭിച്ചാൽ സർക്കാറിന് നിക്ഷേപം വേണ്ടിവരില്ല. വലിയ തോതിൽ പാടങ്ങൾ നികത്തിയ ഇടങ്ങളിലാണ് ഇത്തവണ പ്രളയമുണ്ടായത്. നികത്തിയ പാടങ്ങൾ പുനഃസ്ഥാപിക്കാൻ കഴിയില്ല. എന്നാൽ, അരുവികളും തോടുകളും പുനഃസ്ഥാപിക്കാം. ഇതിന് ജനപങ്കാളിത്തത്തോടെ പദ്ധതികൾ തയാറാക്കണം. നവകേരളം സൃഷ്ടിക്കുേമ്പാൾ േകരളത്തി​െൻറ തനതായ പ്രകൃതിയെ തിരിച്ചു കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര കേഡറിലെ െഎ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന മധുസൂദനൻ പിള്ള പ്രിൻസിപ്പൽ െസക്രട്ടറിയായിരിക്കെ, രാജിവെച്ച് പാരമ്പേര്യതര ഉൗർജ രംഗത്തെ പ്രചാരകനായി മാറുകയായിരുന്നു. െഎക്യരാഷ്ട്ര സഭയിലും നാലുവർഷം പ്രവർത്തിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.