തിരുവനന്തപുരം: പ്രളയത്തിെൻറ പേരിൽ ലോകബാങ്കിൽ നിന്ന് കേരളം വായ്പ വാങ്ങരുതെന്ന് ഡൽഹി ജെ.എൻ.യു അമേരിക്ക-പശ്ചിമ യൂറോപ്പ് അന്തർദേശീയ പഠനകേന്ദ്രം മുൻ ചെയർമാൻ പ്രഫ. ബി. വിവേകാനന്ദൻ. ലോകബാങ്ക് വായ്പകളിൽ ഒേട്ടറെ കാണാച്ചരടുകളുണ്ട്. പ്രളയത്തെതുടർന്ന് ലോകബാങ്ക് പ്രതിനിധികൾ കേരളത്തിൽ വട്ടമിട്ട് പറക്കുകയാണ്. സി. അച്യുതേമനോൻ ഫൗണ്ടേഷൻ തിരുവനന്തപുരത്ത് സംഘടിപ്പിച്ച പ്രളയാനന്തരകേരളത്തെക്കുറിച്ചുള്ള ദേശീയ ശിൽപശാലയിൽ പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ലോകബാങ്കിൽ നിന്ന് വായ്പയെടുത്ത മൂന്നാംലോകരാജ്യങ്ങൾക്കൊക്കെ കാണാച്ചരടിനെക്കുറിച്ച് പറയാനുണ്ട്. പ്രധാനമായും റോഡ് വികസിപ്പിക്കുന്നതിനും പുതിയ റോഡുകൾ നിർമിക്കുന്നതിനും നിർമാണപ്രവർത്തനങ്ങൾക്കുമാണ് വായ്പ അനുവദിക്കുന്നത്. വാഹനനിർമാണ കമ്പനികളുമായുള്ള ബന്ധമാണ് ഇതിലൂടെ പുറത്തുവരുന്നത്. നവകേരളത്തെക്കുറിച്ചാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ, എന്താണ് നവകേരളത്തിലൂടെ ഉേദ്ദശിക്കുന്നതെന്ന് അദ്ദേഹം പറയുന്നില്ല. ഇതുസംബന്ധിച്ച് വ്യക്തത വേണം. ആരോഗ്യം, സാമൂഹികസുരക്ഷ എന്നീ രംഗങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. മനുഷ്യനിർമിതമാണ് ഇത്തവണത്തെ പ്രളയം. ഡോ. മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിൽ പശ്ചിമഘട്ടത്തിലെ പരസ്ഥിതി തകർച്ച ചൂണ്ടിക്കാട്ടിയതാണ്. മറ്റൊന്ന് തണ്ണീർത്തടങ്ങളും പാടങ്ങളും നശിപ്പിച്ചതാണ്. റോഡ് വികസനത്തിൻറ പേരിൽ നീരൊഴുക്ക് തടസ്സപ്പെടുത്തി. ഇനിയെങ്കിലും ഗാഡ്ഗിൽ റിപ്പോർട്ട് നീതിപൂർവമായി നടപ്പാക്കണം. പരിസ്ഥിതിലോലപ്രദേശത്തെ പാറഖനനം നിരോധിക്കണം. പശ്ചിമഘട്ടത്തിൽ 537 ഉരുൾെപാട്ടലുകളുണ്ടായി. 12 ദിവസം കൊണ്ടായിരുന്നു ഇത് സംഭവിച്ചത്-അദ്ദേഹം പറഞ്ഞു. സംസ്ഥാന ആസൂത്രണ ബോർഡ് അംഗങ്ങളായ ഡോ. കെ. രവിരാമൻ, ഡോ.ബി.ഇക്ബാൽ, ദേശീയ ദുരന്തനിവാരണ അതോറിറ്റി മുൻഅംഗം പ്രഫ. എൻ. വിനോദ് സി. മേനോൻ, മുൻ െഎ.എ.എസ് ഉദ്യോഗസ്ഥൻ ജി. മധുസൂദനൻപിള്ള, പ്രഫ. ജെ. ജയകുമാർ, ഡോ.സുരേഷ് ബാബു, ഡോ.പി.കെ. മനോജ്, പ്രഫ.എം.എ.ഉമ്മൻ,ഡോ.സി.പി.രാജേന്ദ്രൻ, ഡോ.കുശല രാജേന്ദ്രൻ, പ്രഫ.എൻ.സി. നാരായണൻ, ജോസഫ് സി. മാത്യു, ഡോ.കെ.ജാഫർ, ഡോ.വി.രാമൻകുട്ടി, ഡോ.ഗായത്രി ബാലഗോപാൽ, ഡോ.അനിത തമ്പി, ഡോ.കെ.അനിൽകുമാർ, പ്രഫ. നിമ്മി കുര്യൻ എന്നിവരും പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.