തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ സംസ്ഥാനം കൈനീട്ടുേമ്പാഴും പുറംതിരിഞ്ഞ് നിൽക്കുന്ന പാട്ടക്കാരെ പിടികൂടാൻ റവന്യൂമന്ത്രി നേരിട്ടിറങ്ങി. റവന്യൂ വകുപ്പിെൻറ കണക്കുകൾ പ്രകാരം 495 കോടി രൂപയാണ് കുടിശ്ശിക. തുക അടയ്ക്കാത്തവരുടെ ഭൂമി പിടിച്ചെടുക്കാൻ റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറിക്ക് മന്ത്രി ഇ. ചന്ദ്രശേഖരൻ നിർദേശം നൽകി. പാട്ടക്കുടിശ്ശിക വരുത്തിയവരുടെ പട്ടിക തയാറാക്കി തുക പിരിച്ചെടുക്കുന്നതിന് താലൂക്ക് തലത്തിൽ പ്രത്യേക സ്ക്വാഡുകളെ നിയമിക്കാനാണ് നിർദേശം. തുക ഒറ്റത്തവണയായി അടയ്ക്കുന്നവർക്ക് ഇളവ് നൽകാം. തുക അടയ്ക്കാത്തവരോട് ദാക്ഷിണ്യം വേണ്ടതില്ലെന്നും പാട്ടത്തിന് നൽകിയ ഭൂമിയും അതിലെ കെട്ടിടങ്ങളും ഏറ്റെടുക്കാനുമാണ് നിർദേശം. സർക്കാർ ഭൂമി പാട്ടത്തിനെടുത്ത് സ്വകാര്യവ്യക്തികൾ വലിയ വരുമാനമുണ്ടാക്കുന്നുണ്ട്. എന്നാൽ, പാട്ട തുക അടയ്ക്കുന്നുമില്ല. പാട്ട തുക പിരിച്ചെടുക്കാൻ നേരത്തേ ലാൻഡ് റവന്യൂകമീഷണറെ ചുമതലപ്പെടുത്തിയെങ്കിലും വിജയിച്ചില്ല. ഇവരിൽ പലരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും സംഭാവന നൽകിയില്ല. ഇതിനെ തുടർന്നാണ് അഡീഷനൽ ചീഫ് സെക്രട്ടറിയെ നേരിട്ട് ചുമതലപ്പെടുത്തിയത്. പ്രമുഖ ക്ലബുകളും തോട്ടങ്ങളും അടക്കം പാട്ടഭൂമിയിലാണ്. എം.ജെ. ബാബു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.