സഹകരണ അസി.രജിസ്ട്രാർ ഓഫിസ് ഉദ്​ഘാടനം

കാട്ടാക്കട: താലൂക്ക് സഹകരണ അസി.രജിസ്ട്രാർ ഓഫിസ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സഹകരണ മേഖല വളർച്ചയുടെ ഘട്ടത്തിലാണ്. ദേശസാൽകൃത-പുതുതലമുറ ബാങ്കുകൾ പലതരത്തിലും ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും അത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് കേരള ബാങ്ക് രൂപം കൊള്ളുന്നതെന്നും മന്ത്രി പറഞ്ഞു. പുണ്യം കിട്ടാനായി ക്ഷേത്രങ്ങളില്‍ കൂടുതലായി തേങ്ങ ഉടച്ചതുകൊണ്ടോ ഭണ്ഡാരങ്ങളില്‍ കാണിക്കയിട്ടതുകൊണ്ടോ കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. ഐ.ബി. സതീഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എസ്. അജിത, ജില്ല പഞ്ചായത്ത് അംഗം വി.ആർ. രമാകുമാരി, വെള്ളനാട് ബോക്ക് വികസനകാര്യ ചെയർമാൻ ജി. സ്റ്റീഫൻ, ജോ. രജിസ്ട്രാർ ജനറൽ എസ്. ഹരികുമാർ, അസി. രജിസ്ട്രാർ ആർ. പ്രമീള, കാട്ടാക്കട സുബ്രഹ്മണ്യം, എന്‍. ഭാസുരാംഗന്‍ എന്നിവർ സംസാരിച്ചു. നെയ്യാറ്റിൻകര, നെടുമങ്ങാട് ഓഫിസുകളുടെ പരിധിയിൽ ഉണ്ടായിരുന്ന പ്രാഥമിക സംഘങ്ങൾ ഉൾപ്പെടെ 170 സംഘങ്ങൾ ഇനി കാട്ടാക്കട ഓഫിസ് പരിധിയിലാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.