കൊല്ലം: നവകേരള സൃഷ്ടിയുടെ ഭാഗമായി സംസ്ഥാന യുവജന കമീഷനും മാജിക് അക്കാദമിയും ചേര്‍ന്ന് നടത്തിയ 'മൈ കേരള മെൻററിങ് യങ് കേരള'യുടെ ജില്ലതല ഉദ്ഘാടനം മുന്‍ എം.പി കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിച്ചു. സ്വന്തം വീട്ടുകാരെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ടാണ് കുട്ടികള്‍ കേരളത്തിലെ പ്രളയത്തില്‍ അകപ്പെട്ടവരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. എസ്.എന്‍ കോളജില്‍ നടന്ന ചടങ്ങില്‍ യുവജന കമീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോം അധ്യക്ഷത വഹിച്ചു. യുവത്വങ്ങള്‍ ഒപ്പിട്ട തൂവാല കൊണ്ടാണ് ഗോപിനാഥ് മുതുകാട് അവതരിപ്പിച്ച ഇന്ദ്രജാലം ആരംഭിച്ചത്. ചലച്ചിത്രതാരം സണ്ണി വെയ്ന്‍, കമീഷന്‍ അംഗം വി. വിനില്‍, എസ്.എന്‍ കോളജ് പ്രിന്‍സിപ്പൽ ഡോ. അനിതശങ്കര്‍, കമീഷന്‍ ജില്ല വളൻറിയര്‍മാരായ എസ്. അരവിന്ദ്, സന്ദീപ് അര്‍ക്കന്നൂര്‍, ടി.ആര്‍. ശ്രീനാഥ് എന്നിവര്‍ സംസാരിച്ചു. സംസ്ഥാനത്തെ 14 ജില്ലകളിലെ െതരഞ്ഞെടുത്ത കോളജുകളിലാണ് പരിപാടി അവതരിപ്പിക്കുന്നത്. ഓരോ വേദിയില്‍ നിന്നും െതരഞ്ഞെടുക്കുന്ന യുവജനങ്ങളെ ഏകോപിപ്പിച്ച്് നവകേരള സൃഷ്ടിക്കായുള്ള പ്രവര്‍ത്തനങ്ങള്‍ വിഭാവനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.