ശബരിമല: കന്യാകുമാരിയിൽ കടകളടച്ച് പ്രതിഷേധം

നാഗർകോവിൽ: ശബരിമലയിൽ സ്ത്രീ പ്രവേശനം പാടിെല്ലന്ന നിലപാടിനെ പിന്തുണച്ച് കന്യാകുമാരിയിൽ കച്ചവടക്കാർ ബുധനാഴ്ച കടകളടച്ച് പ്രതിഷേധിച്ചു. രാവിലെ മുതൽ വൈകീട്ട് വരെ 700ഒാളം കടകളായിരുന്നു അടച്ചിട്ടത്. ഇതിൽ തെൻകുമരി, ഗാന്ധിജി, പാർക്ക്വ്യു, തമിഴന്നൈ, കടൽക്കരറോഡ്, വിവേകാനന്ദ, ഭഗവതിയമ്മൻ തുടങ്ങി വിവിധ വ്യാപാരി സംഘടനകൾ പങ്കെടുത്തു. ശബരിമലയിൽ നിലവിലുള്ള ആചാരങ്ങൾ തുടരണമെന്നതാണ് തങ്ങളുടെ നിലപാടെന്ന്്്്്്്്്്്്് വ്യാപാരി സംഘടന ഭാരവാഹികൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.