​െഎ.ജിക്കെതിരെ ഫേസ്​ബുക്ക്​ പോസ്​റ്റ്​: ബി.ജെ.പി നേതാവ് അറസ്​റ്റിൽ

കോവളം: ഐ.ജി മനോജ് എബ്രഹാമിനെ 'കുളിപ്പിച്ചു കിടത്തു'മെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട ബി.ജെ.പി നേതാവ് അറസ്റ്റിൽ. വെങ്ങാനൂർ സ്വദേശി അരുണിനെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. ബി.ജെ.പി കോവളം 20ാം വാർഡ് വൈസ് പ്രസിഡൻറാണ് അരുൺ . നിലയ്ക്കലിൽ നടന്ന ലാത്തച്ചാർജിനെ തുടർന്നാണ് ഇയാൾ മനോജ് എബ്രഹാമിനെതിരെ ഭീഷണിമുഴക്കി പോസ്റ്റിട്ടത്. അരുണിനെതിരെ ഐ.ടി ആക്ട് പ്രകാരവും അസഭ്യം പറഞ്ഞതിനും കേെസടുത്തു . അറസ്റ്റിലായ അരുണിനെ ജാമ്യത്തിലിറക്കാൻ ഒരു വിഭാഗം ബി.ജെ.പി പ്രവർത്തകർ സ്റ്റേഷനുമുന്നിൽ തടിച്ചുകൂടിയത് നേരിയ സംഘർത്തിനിടയാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.