വർക്കല: തീർഥാടന വിനോദസഞ്ചാരകേന്ദ്രമായ വർക്കലയിൽ ലഹരിമാഫിയകൾക്കെതിരെ എക്സൈസ് ശക്തമായ നടപടി ആരംഭിക്കുന്നു. രണ്ടുമാസത്തിനിടെ പരിശോധനയിൽ വിവിധ കേസുകളിലായി 25 ഓളം പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇരുചക്രവാഹനങ്ങൾ, മുച്ചക്രവാഹനങ്ങൾ തുടങ്ങി ടൂറിസ്റ്റ് ബസുകളടക്കം ലഹരിഉൽപന്നങ്ങൾ കടത്തലിന് മാർഗമായി സ്വീകരിച്ചതോടെ വാഹനപരിശോധനയും എക്സൈസ് ഉദ്യോഗസ്ഥർ ശക്തമാക്കിയിട്ടുണ്ട്. ഒരു വർഷത്തിനിടെ 200 ലിറ്ററിലധികം വിദേശമദ്യവും 600 ലിറ്റർ കോടയും 10 കിലോ കഞ്ചാവും മയക്കുമരുന്ന് ഗുളികകളുമടക്കം പതിനഞ്ചോളം ലഹരികടത്ത് വാഹനങ്ങളും പിടിച്ചെടുക്കുകയും ചെയ്തു. തമിഴ്‌നാട്, ആന്ധ്ര, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിലെ ലഹരിമാഫിയകളാണ് വർക്കലമേഖലയിൽ ഇവ എത്തിക്കുന്നതെന്ന് അധികൃതർ പറയുന്നു. ട്രെയിനുകളിലും ടൂറിസ്റ്റ് ബസുകളിലും കടത്തുന്ന മയക്കുമരുന്നുകൾ വർക്കലയുടെ അതിർത്തി പ്രദേശങ്ങളായ അയിരൂർ, പാരിപ്പള്ളി, നാവായിക്കുളം, കിളിമാനൂർ, വെട്ടൂർ, തൊടുെവ, തച്ചോട് തുടങ്ങിയ മേഖലകളിൽ ഇടനിലക്കാർ വഴിയാണ് വിതരണം നടത്തുന്നത്. എസ്.എൻ കോളജ്, സി.എച്ച്.എം.എം കോളജ് ഉൾപ്പെടെ 10 ഹയർ സെക്കൻഡറി സ്‌കൂളുകളും നിരവധി സ്വകാര്യവിദ്യാഭ്യാസസ്ഥാപനങ്ങളും പ്രവർത്തിക്കുന്ന മേഖലയാണ് വർക്കല. കഴിഞ്ഞ 16ന് വാഹനപരിശോധനയിലൂടെ എക്സൈസ് ഉദ്യോഗസ്ഥർ തമിഴ്നാട് സ്വദേശി ചക്രവർത്തിയിൽ നിന്ന് 40,000 രൂപയുടെ പുകയില ഉൽപന്നങ്ങളാണ് പിടിച്ചെടുത്തത്. സ്‌കൂളുകൾ കേന്ദ്രീകരിച്ച് വിൽപന നടത്താൻ പദ്ധതിയിട്ടതാണെന്ന് ചോദ്യംചെയ്യലിൽ തെളിഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.