കെ.സി.എ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 54 ലക്ഷം നൽകി

തിരുവനന്തപുരം: പ്രളയക്കെടുതിയിൽെപട്ടവരെ സഹായിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കേരള ക്രിക്കറ്റ് അസോസിയേഷൻ 54 ലക്ഷം രൂപ കൈമാറി. നേരേത്ത നൽകിയ 10 ലക്ഷം രൂപക്ക് പുറമെയാണിത്. മുഖ്യമന്ത്രിയുടെ ഓഫിസിൽ കെ.സി.എ പ്രസിഡൻറ് സജൻ കെ. വർഗീസ്, കെ.സി.എ സെക്രട്ടറി അഡ്വ. ശ്രീജിത്ത് വി. നായർ, ബി.സി.സി.ഐ അംഗം ജയേഷ് ജോർജ്, ജോയൻറ് സെക്രട്ടറി യു. മനോജ്, കെ.സി.എ അംഗം ബിനീഷ് കോടിയേരി എന്നിവരുടെ സാന്നിധ്യത്തിലാണ് തുക കൈമാറിയത്. തിരുവനന്തപുരത്ത് നടക്കുന്ന ഏകദിനത്തി​െൻറ വരുമാനത്തിലെ വിഹിതവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് നൽകുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഖ്യാപിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.