മിനി സിവിൽ സ്​റ്റേഷൻ നിർമാണം അന്തിമഘട്ടത്തിലേക്ക്​

കാട്ടാക്കട: നിർമാണം അന്തിമഘട്ടത്തിലേക്ക് കടന്ന മിനി സിവിൽ സ്റ്റേഷൻ മാര്‍ച്ച് മാസത്തിനുമുേമ്പ തുറന്നുനല്‍കു ം. 30 ശതമാനം ജോലികൾ മാത്രമാണ് ബാക്കിയുള്ളതെന്നും ഇത് സമയബന്ധിതമായി തീർപ്പാക്കാൻ നിർദേശം നൽകിയതായും ശബരിനാഥൻ എം.എൽ.എ അറിയിച്ചു. വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ ഓഫിസുകൾ ഒരു കുടക്കീഴിൽ ആക്കുന്നതിന് കാട്ടാക്കട മാര്‍ക്കറ്റ് കോമ്പൗണ്ടില്‍ നിർമാണം പുരോഗമിക്കുന്ന മിനി സിവിൽ സ്റ്റേഷൻ ഉദ്ഘാടനത്തിന് മുന്നോടിയായി നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയതായിരുന്നു എം.എൽ.എ. കാട്ടാക്കട തഹസിൽദാർ ഷീജ ബീഗം റവന്യൂ വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥർ, പി.ഡബ്ല്യു.ഡി സ്പെഷൽ ബിൽഡിങ് എ.എക്സ് ഇ. ബിസ്മി മണി, എ.ഇ. സനൽകുമാർ എന്നിവരുമായി സ്ഥിതിഗതികൾ വിലയിരുത്തി. പ്രതികൂല കാലാവസ്ഥയും മറ്റുമാണ് ജോലികൾ പൂർത്തീകരിക്കാൻ താമസം നേരിട്ടതിന് കാരണം. എന്നാലിപ്പോൾ 70 ശതമാനം ജോലികളും പൂർത്തിയായി. മാർച്ചിന് മുമ്പുതന്നെ നിലവിൽ വാടകക്ക് പ്രവർത്തിക്കുന്ന താലൂക്ക് ഓഫിസ്, സപ്ലൈ ഓഫിസ്, എംപ്ലോയ്‌മ​െൻറ് ഓഫിസ് തുടങ്ങിയവയും പുതുതായി വരുന്ന താലൂക്ക് സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ് ഉൾെപ്പടെ പതിനഞ്ചോളം ഓഫിസുകൾ പ്രവർത്തിപ്പിക്കാനാകും. 16 കോടി രൂപ ചെലവിൽ അത്യാധുനിക സജ്ജീകരണങ്ങൾ എല്ലാം ഒരുക്കിയാണ് പണികൾ പുരോഗമിക്കുന്നത്. വിഡിയോ കോൺഫറൻസ് സംവിധാനം ഉൾപ്പെടെയാണ് ഇവിടെ ഒരുങ്ങുന്നത്. പൊതുജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കേണ്ടിവരുന്ന സ്ഥാപനങ്ങൾ താഴത്തെ നിലകളിലും മറ്റ് സ്ഥാപനങ്ങൾ മുകളിലേക്ക് ഓരോ നിലകളിലുമായും ആണ് ക്രമീകരിക്കുന്നത്. ആറ് നിലകളിലായി നിർമാണം അന്തിമഘട്ടത്തിലേക്ക് പ്രവേശിക്കുന്ന സിവിൽ സ്റ്റേഷൻ വയറിങ് ജോലികളും ഓഫിസുകൾ പ്രവൃത്തിക്കുന്നതിനായി ഓരോ വകുപ്പിനും ആവശ്യമായ ക്യാബിൻ തിരിക്കുന്ന ജോലികളും പെയിൻറിങ് എന്നിവയും മറ്റുമാണ് ഇനി ബാക്കിയുള്ളത്. വയറിങ് ജോലികൾ പൂർത്തിയാക്കിയാൽ മറ്റ് പ്രവൃത്തികൾ അതിവേഗം തീർക്കാനാകും. ഓഫിസുകൾ പ്രവർത്തനം ആരംഭിക്കുന്നതോടെ ഇവിടേക്കുള്ള വാഹനഗതാഗതം നിയന്ത്രിക്കുന്നതിന് വൺവേ സംവിധാനത്തെക്കുറിച്ച് ആലോചനയുണ്ട്. ഇതിനായി കാട്ടാക്കട മാർക്കറ്റിന് അകത്ത് വശത്തുകൂടെ വാഹനങ്ങൾ കടന്നുവരുന്നതിന് സൗകര്യം ഒരുക്കാൻ ആലോചനയുണ്ട്. വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് പ്രതിനിധികൾ ഉൾെപ്പടെയുള്ളവരുടെ യോഗം ഉടൻതന്നെ കൂടുമെന്ന് എം.എൽ.എ പറഞ്ഞു. ഷാജി ദാസ്, സി.ആർ. ഉദയകുമാർ, സത്യദാസ് പൊന്നെടുത്തകുഴി, കട്ടക്കോട് തങ്കച്ചൻ, എം.ആർ. ബൈജു, ആർ.എസ്. സജീവ് തുടങ്ങിയവരും എം.എൽ.എക്കൊപ്പം ഉണ്ടായിരുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.