നെടുമങ്ങാട്: ശബരിമലയെ ചോരക്കളമാക്കി മാറ്റാനുള്ള പിണറായി വിജയെൻറയും സി.പി.എമ്മിെൻറയും നീക്കം കേരളത്തെ അപകടകരമായ അവസ്ഥയിലേക്ക് തള്ളിവിടുമെന്ന് മുൻ കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. പി. വേലപ്പൻനായരുടെ 11ാം ചരമവാർഷികത്തോടനുബന്ധിച്ച് നെടുമങ്ങാട് നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ മികച്ച ജനപ്രതിനിധിക്കുള്ള വേലപ്പൻനായർ പുരസ്കാരം വെള്ളനാട് പഞ്ചായത്ത് അംഗമായ വെള്ളനാട് ശശിക്ക് ഹസൻ സമ്മാനിച്ചു. പാലോട് രവി അധ്യക്ഷതവഹിച്ചു. ആനാട് ജയൻ, വിതുര ശശി, ജെ.എ. റഷീദ്, വട്ടപ്പാറ ചന്ദ്രൻ, എൻ. ജയമോഹനൻ, എൻ. ബാജി, വട്ടപ്പാറ സതീശൻ, ടി. അർജുനൻ, എസ്.എൻ. പുരം ജലാൽ, കെ. വിജയൻ, എ.എ. ഹക്കിം, കെ.ജെ. ബിനു, എം.എസ്. ബിനു, കരുപ്പൂര് സതീഷ് കുമാർ, മഹേഷ്ചന്ദ്രൻ, ആനാട് സുരേഷ്, ടി.എസ്. വിജയകുമാർ, ആനാട് ഷഹീദ്, സജ്ജാദ്, ഫാത്തിമ, ഒ.എസ്. ഷീല, അഡ്വ: നൂർജി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.