കാട്ടാക്കട: പൂഴനാട് നീരാഴികോണം ഭാവന ഗ്രന്ഥശാല ആൻഡ് കലാ സാംസ്കാരിക കേന്ദ്രവും സാമൂഹിക സുരക്ഷാ മിഷനും പൂഴനാട് കുടുംബാരോഗ്യ കേന്ദ്രവും മലബാർ ഗോൾഡും സംയുക്തമായി പ്ലാമ്പഴഞ്ഞി അംഗൻവാടി, ആശുപത്രി സബ് സെൻറർ എന്നീ സ്ഥലങ്ങളിൽ രണ്ട് ദിവസത്തെ സമ്പൂർണ രക്ത പരിശോധനയും മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും നടത്തി. വാർഡ് പ്രതിനിധി ഗീതാ ശിശുപാലെൻറ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിസൻറ് എൽ.വി. അജയകുമാർ ഉദ്ഘാടനം നിർവഹിച്ചു. മെഡിക്കൽ ഓഫിസർ ഡോ. വിനോജ്, ഭാവന പ്രസിഡൻറ് പൂഴനാട് ഗോപൻ, സതികുമാർ, ശ്രീനിവാസൻ, വിപിൻ എന്നിവർ സംസാരിച്ചു. സഹവാസ ക്യാമ്പ് കാട്ടാക്കട: പൂവച്ചൽ സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റിെൻറ നേതൃത്വത്തിൽ 'എെൻറ മാലിന്യം എെൻറ ഉത്തരവാദിത്തം' ദ്വിദിന സഹവാസ ക്യാമ്പ് ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കെ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് പൂവച്ചൽ സുധീർ അധ്യക്ഷതവഹിച്ചു. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷെൻറ ഹരിത ഒാഡിറ്റിെൻറ ഭാഗമായാണ് ക്യാമ്പ് നടത്തുന്നത്. ഗാർഹിക ഉറവിട മാലിന്യ സംസ്കരണം, വീടുകളിലെ പ്ലാസ്റ്റിക് ഉപയോഗം, ഹരിതപരിപാലനം എന്നീ വിഷയങ്ങളെ ആധാരമാക്കി ഭവന സന്ദർശനം നടത്തി നിജസ്ഥിതി അന്വേഷിച്ച് വീട്ടമ്മമാരെ ബോധവത്കരിച്ചാണ് ഹരിത ഒാഡിറ്റ് നടത്തുന്നത് പ്രിൻസിപ്പൽ കെ. നിസ, പ്രഥമാധ്യാപിക ബി.സി. ജയന്തി ദേവി, പ്രോഗ്രാം ഒാഫിസർ ഉദയകുമാർ , ഹരികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.