തിരുവനന്തപുരം: മെഡിക്കല്‍ കോളജ് പത്തോളജി വിഭാഗത്തിെൻറ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'വിക്ടറി പാത്ത് -2018' ദ്വിദിന സെമിനാറിന് തുടക്കമായി. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. ആര്‍.സി.സിയിൽ പുതിയ ഡയറക്ടറായി നിയമിച്ച ഡോ. രേഖാ നായരെ ആദരിച്ചു. എന്‍ഡോക്രൈന്‍ പത്തോളജി മുഖ്യ വിഷയമായ സെമിനാറില്‍ നിംഹാന്‍സിലെ ന്യൂറോപത്തോളജി വിഭാഗം മേധാവി ഡോ. വാണി സന്തോഷ്, ബംഗളൂരു സെൻറ് ജോണ്‍സ് മെഡിക്കല്‍ കോളജിലെ പത്തോളജി വിഭാഗം പ്രഫസര്‍ ഡോ. ഉഷാ കിണി, തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ എന്‍ഡോക്രൈനോളജി വിഭാഗം തലവനും പ്രഫസറുമായ ഡോ. പി.കെ. ജബ്ബാര്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ഞായറാഴ്ച അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോ. അജിത് നമ്പ്യാര്‍, കോട്ടയം മെഡിക്കല്‍ കോളജിലെ ഡോ. എസ്. ശങ്കര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളജ് പത്തോളജി വിഭാഗം അഡീഷനല്‍ പ്രഫസര്‍ ഡോ. എ.ആര്‍. ശ്രീദേവി എന്നിവര്‍ ക്ലാസുകള്‍ നയിക്കും. ഡോ. കൃഷ്ണ ബാലചന്ദ്രന്‍ നായര്‍, ഡോ. ജി. നന്ദകുമാര്‍, ഡോ. സി.പി. മുത്തുകൃഷ്ണന്‍, ഡോ. റൂബി എലിസബത്ത് ഏലിയാസ് എന്നിവര്‍ ഓര്‍ഗനൈസിങ് കമ്മിറ്റി അംഗങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.