​െപാലീസ് ജീപ്പി​െൻറ ടയർ കയറി പടക്കംപൊട്ടി ഉദ്യോഗസ്ഥന് പരിക്ക്

പാലോട്: മീൻമുട്ടി വാർഡ് ഉപതെരഞ്ഞെടുപ്പിലെ വിജയാഹ്ലാദ പ്രകടനത്തിനിടെ പൊലീസ് ജീപ്പി​െൻറ ടയർ കയറി പടക്കംപൊട്ടി ഉദ്യോഗസ്ഥന് പരിക്ക്. പാലോട് സ്റ്റേഷനിലെ സി.പി.ഒ നിസാമിനാണ് തോളിലും മുതുകത്തും പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നന്ദിയോട് പഞ്ചായത്തിലെ പാലുവള്ളി ജങ്ഷനിൽ വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് സംഭവം. എൽ.ഡി.എഫി​െൻറ ആഹ്ലാദപ്രകടനത്തിന് പിന്നാലെ സഞ്ചരിക്കുകയായിരുന്നു പൊലീസ് വാഹനം. സ്ഥലത്ത് യു.ഡി.എഫ് പ്രവർത്തകരുടെ സംഘവുമുണ്ടായിരുന്നു. എന്നാൽ, പടക്കം നിരത്തിൽ എങ്ങനെ എത്തിയെന്നത് സംബന്ധിച്ച് പൊലീസിനും വ്യക്തതയില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.