കട കുത്തിത്തുറന്ന് ഗ്യാസ് സിലിണ്ടറുകളും സാധനങ്ങളും മോഷ്​ടിച്ചയാൾ പിടിയിൽ

കാട്ടാക്കട: . ആനാകോട് ചായ്ക്കുളം അജീഷ് ഭവനിൽ നിന്നും വട്ടിയൂർക്കാവ് മലമുകൾ മുളവുകാട് പുത്തൻ വീട്ടിൽ ബാബു(57)ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഒമ്പതിന് രാത്രി ചായ്ക്കുളം ജങ്ഷനിലെ അപ്പുക്കുട്ട​െൻറ സ്റ്റേഷണറി കട കുത്തിത്തുറന്ന് രണ്ട് ഗ്യാസ് സിലിണ്ടറുകൾ, ഒരു ചാക്ക് അരി, ഒരു ചാക്ക് പഞ്ചസാര, രണ്ട് എമർജൻസി ലാമ്പുകൾ, 6,300രൂപ എന്നിവ കവർന്നിരുന്നു. തുടർന്ന് കാട്ടാക്കട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിയെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.