കൊച്ചുവേളി-ബംഗളൂരു പുതിയ െട്രയിൻ നാളെ മുതൽ

തിരുവനന്തപുരം: കൊച്ചുവേളിയിൽ നിന്ന് ബംഗളൂരുവിന് സമീപത്തെ ബൻസാവാഡിയിലേക്കുള്ള പുതിയ ദ്വൈവാര െട്രയിൻ ഹംസഫർ എക്സ്പ്രസ് കേന്ദ്ര വിനോദസഞ്ചാര സഹമന്ത്രി അൽഫോൻസ് കണ്ണന്താനം ശനിയാഴ്ച ഉദ്ഘാടനം ചെയ്യും. റെയിൽേവ മന്ത്രി പിയൂഷ്ഗോയലിന് നൽകിയ കത്തി​െൻറ അടിസ്ഥാനത്തിലാണ് െട്രയിൻ അനുവദിച്ചത്. പൂർണമായും എയർകണ്ടീഷൻ ചെയ്ത ഹംസഫർ എക്സ്പ്രസിൽ ആധുനിക കോച്ചുകളാണ് ഉപയോഗിക്കുക. കൊച്ചുവേളിയിൽ നിന്ന് വ്യാഴാഴ്ചകളിലും ശനിയാഴ്ചകളിലും വൈകീട്ട് 6.50ന് പുറപ്പെടുന്ന െട്രയിൻ അടുത്തദിവസം രാവിലെ 10.45ന് ബൻസാവാഡിയിലെത്തും. മടക്കയാത്രയിൽ വെള്ളിയാഴ്ചകളിലും ഞായറാഴ്ചകളിലും വൈകീട്ട് ഏഴിന് ബൻസാവാഡിയിൽ നിന്ന് പുറപ്പെടുന്ന െട്രയിൻ പിറ്റേദിവസം രാവിലെ 9.05ന് കൊച്ചുവേളിയിൽ എത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.