മാനസികാരോഗ്യ ദിനാചരണം

പേരൂർക്കട: മാനസികാരോഗ്യ കേന്ദ്രത്തില്‍ ലോക മാനസികാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കെ. മുരളീധരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. ടി. സാഗർ മാനസികാരോഗ്യത്തെപ്പറ്റി ക്ലാസ് നയിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ പാളയം രാജൻ, ആരോഗ്യ വകുപ്പ് അഡി. ഡയറക്ടർ ഡോ. ബിന്ദു മോഹൻ, ഡെപ്യൂട്ടി ഡയറക്ടർ ഡോ. ശാന്ത, സംസ്ഥാന മാനസികാരോഗ്യ അതോറിറ്റി സെക്രട്ടറി ഡോ. കെ.പി. ജയപ്രകാശ്, ആയുർവേദ ഡി.എം.ഒ ഡോ. ടി.എസ്. ജയൻ, കൺസൾട്ടൻറ് ഡോ. പി. ജയപ്രകാശ് ആർ.എം.ഒ ഡോ. ദീപ്തി ജോസഫ് എന്നിവർ പങ്കെടുത്തു. ഡോ. കിരൺ പി.എസ്. സ്വാഗതം പറഞ്ഞു. മന്ത്രി രോഗികളെയും കൂട്ടിരിപ്പുകാരെയും സന്ദർശിച്ചു. വാക്-ഇന്‍ ഇൻറര്‍വ്യൂ തിരുവനന്തപുരം: ഐ.സി.എം.ആറിന് കീഴിൽ ആറ് മാസത്തേക്കുള്ള ഫീൽഡ് സർവേ പഠനത്തിനായി താൽക്കാലിക ഒഴിവുകളിലേക്ക് കോട്ടയം മെഡിക്കൽ കോളജിൽ വാക്-ഇൻ ഇൻറർവ്യൂ നടത്തും. ഒഴിവുകൾ. 1, ക്വാളിറ്റി സൂപ്പര്‍വൈസര്‍: വിഭാഗത്തില്‍ രണ്ട് ഒഴിവ്. (ശമ്പളം - 32,000 രൂപ. യോഗ്യത, സയന്‍സ് വിഷയത്തില്‍ പി.ജി/ഡിഗ്രി). 2, ഫീല്‍ഡ് ഇന്‍വെസ്റ്റിഗേറ്റര്‍: മൂന്ന് ഒഴിവ് . (ശമ്പളം-26,500 രൂപ. യോഗ്യത: സയന്‍സ് വിഷയത്തില്‍ ബിരുദം.). 3, ഫീല്‍ഡ് ടെക്‌നീഷ്യന്‍: ആറ് ഒഴിവ്. (ശമ്പളം: 22,500- യോഗ്യത: ഡി.എം.എല്‍.ടി/ ബി.എസ്സി എം.എല്‍.ടി). താല്‍പര്യമുള്ള ഉദ്യോഗാർഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, പ്രായം തെളിയിക്കുന്ന രേഖകള്‍ ഉള്‍പ്പെടെയുള്ള അസ്സൽ സര്‍ട്ടിഫിക്കറ്റും പകർപ്പും സഹിതം 15ന് രാവിലെ 10.30ന് കോട്ടയം മെഡിക്കല്‍ കോളജ് പ്രിൻസിപ്പൽ ഓഫിസിൽ നേരിട്ട് ഹാജരാകണമെന്ന് കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.