തിരുവനന്തപുരം: ശബരിമലയെ അയോധ്യയാക്കി മാറ്റാൻ ചിലർ വട്ടമിട്ട് പറക്കുെന്നന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ബി.ജെ.പിയും സി.പി.എമ്മും കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. സമവായത്തിലൂടെ സർക്കാർ നിലപാട് സ്വീകരിക്കണമായിരുന്നു. ബി.ജെ.പിക്ക് ആത്മാർഥതയുണ്ടെങ്കിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെടണം. ഷാബാനുകേസിൽ അന്നത്തെ േകന്ദ്രസർക്കാർ വിശ്വാസികൾക്കൊപ്പം നിന്നത് ഒാർക്കണം. വിശ്വാസികൾക്കൊപ്പമാണ് കോൺഗ്രസ്. എന്നാൽ, പാർട്ടിപതാകയുമായി സമരത്തിനില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിനെക്കുറിച്ചുള്ള മുഴുവൻ വിവരവും പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.