തിരുവനന്തപുരം: മരണശേഷമുള്ള അവയവദാനം മതനിരപേക്ഷപ്രവർത്തനം കൂടിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അവയവദാന ബോധവത്കരണത്തിന് പ്രവർത്തിക്കുന്ന 'കാഴ്ച' എന്ന സംഘടന ഒാൺലൈനായി അവയവദാന സമ്മതപത്രം നൽകുന്ന സംവിധാനം ആരംഭിച്ചത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്ലിമിെൻറ അവയവം ഹിന്ദുവിന് നൽകുേമ്പാൾ മതമില്ലെന്ന ബോധം വരുകയാണ്. ശരീരത്തിന് മതമില്ല, ജാതിയുമില്ല. മനസ്സാണ് മതവും ജാതിയും പറഞ്ഞ് കലഹിക്കുന്നത്. എന്നാൽ, സമ്മതപത്രം നൽകുന്ന പലരും മരിക്കുേമ്പാൾ കുടുംബാംഗങ്ങൾ വിസമ്മതം പ്രകടിപ്പിക്കുന്നു. ഇക്കാര്യത്തിൽ കുടുംബങ്ങളെ ബോധവത്കരിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ലെനിൻ രാജേന്ദ്രൻ, മുരുകൻ കാട്ടാക്കട, ബി.ആർ. പ്രസാദ്, ഷിജു എം. സാംസൺ തുടങ്ങിയവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.