മുംബൈ: താൻ ബലാത്സംഗത്തിന് ഇരയായ വിവരം പുറത്തുപറയാൻ 20 വർഷമെടുത്തെന്ന് എഴുത്തുകാരിയും സംവിധായകയുമായ വിന്ദ നന്ദ പറഞ്ഞു. ഒപ്പമുണ്ടായിരുന്നവർ 'മിണ്ടണ്ട' എന്ന ഉപദേശമാണ് നൽകിയത്. പലപ്പോഴും ഇൗ സംഭവം ഉണ്ടായത് എെൻറ പിഴവുകൊണ്ടാണെന്നാണ് കരുതിയിരുന്നത്. അന്ന് ആ പാർട്ടിക്ക് പോയി മദ്യപിച്ചത് എന്തിനാണ് എന്നാണ് ഞാൻ സ്വയം ചോദിച്ചിരുന്നത്. എന്നാൽ, ഉള്ളിലേറ്റ മുറിവ് ഉണങ്ങിയില്ല. പുറത്തുപറയണമെന്ന് കരുതി. എന്നാൽ, നടന്നില്ലെന്ന് അവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. നടൻ അലോക് നാഥിനെതിരെയാണ് വിന്ദ പരാതി ഉന്നയിച്ചത്. അന്നത്തെ കാലത്ത് ഇത്തരം സംഭവങ്ങൾ നടന്നാൽ, എപ്പോഴും അതിെൻറ വില നൽകേണ്ടിവരുക സ്ത്രീകളായിരുന്നു. ഞാൻ മാനസികമായി തകർന്നു. എന്നാൽ, അയാൾ തൊഴിലിൽ സജീവമായി. ആദ്യമെല്ലാം ഇതു പറഞ്ഞപ്പോൾ, സഹപ്രവർത്തർ ആരും പിന്തുണച്ചില്ലെന്നും അവർ പറഞ്ഞു. നടന്ന കാര്യങ്ങൾ തുറന്നുപറയാൻ ഇപ്പോൾ ഒരു മടിയുമില്ലെന്നും അവർ വ്യക്തമാക്കി. ആരോപണം അംഗീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നില്ലെന്ന് നാഥ് പറഞ്ഞു. ബലാത്സംഗം നടന്നിട്ടുണ്ടാകാം. പക്ഷേ, മറ്റാരെങ്കിലുമാകും അത് ചെയ്തത് എന്നാണ് അദ്ദേഹം പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.