കോളജ്​ അധ്യാപക നിയമനം: പി.എസ്​.സി പുതിയ വിജ്ഞാപനമിറക്കണമെന്ന്​ ആവശ്യ​ം

തിരുവനന്തപുരം: കോളജ് അധ്യാപക നിയമനത്തിൽ പി.എസ്.സി വിജ്ഞാപനം വൈകുന്നത് ഉദ്യോഗാർഥികൾക്ക് തിരിച്ചടിയാകുന്നെന്ന് ആക്ഷേപം. പ്രായപരിധി അടക്കമുള്ള വിഷയങ്ങളിൽ നിരവധി പേർക്ക് അവസരനഷ്ടത്തിന് ഇത് കാരണമാകും. തർക്കം മൂലം റാങ്ക് ലിസ്റ്റ് വൈകിയിരുന്നു. റാങ്ക് ലിസ്റ്റ് കാലാവധി തീരുന്നമുറക്ക് പ്രാബല്യത്തിൽവരത്തക്കവിധം പുതിയ വിജ്ഞാപനം പുറത്തിറക്കണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം. നാലോ അഞ്ചോ വർഷത്തെ ഇടവേളകളിലാണ് വിജ്ഞാപനം ഉണ്ടാവുക. ഇപ്പോൾ ആറ് വർഷം വരെയെന്നാണ് ഉദ്യോഗാർഥികൾ പറയുന്നത്. 2004ലെ വിജ്ഞാപനത്തി​െൻറ അടിസ്ഥാനത്തിൽ രണ്ട് വർഷത്തിനുശേഷം റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. 2004ലെ വിജ്ഞാപനശേഷം മൂന്നുവർഷം കഴിഞ്ഞ് 2007ൽ വീണ്ടും വിജ്ഞാപനമിറക്കി. അതിനുശേഷം 2012ലാണ് വിജ്ഞാപനം വന്നത്. ആറുവർഷം കഴിഞ്ഞിട്ടും പുതിയ വിജ്ഞാപനമായിട്ടില്ല. പി.എസ്.സിയാണ് നടപടിയെടുക്കേണ്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.