മലയിൻകീഴ്: മഴയിൽ വീട് തകർന്നതോടെ കുടുംബം ദുരിതത്തിൽ. വിളവൂർക്കൽ കുണ്ടാക്കോണം പാറയം വിളാകത്ത് വീട്ടിൽ വി.എസ്. സുജിതകുമാരിയും മകളുമാണ് കേറിയിരിക്കാൻ ഇടമില്ലാതെ വലയുന്നത്. വീടിെൻറ മുൻവശം പൂർണമായും തകർന്നു. കഴിഞ്ഞദിവസങ്ങളിൽ പെയ്ത മഴയാണ് വീട് ഇടിഞ്ഞുവീഴാൻ കാരണം. വിളവൂർക്കൽ പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചെങ്കിലും ആരും തിരിഞ്ഞ് നോക്കിയിട്ടില്ലെന്ന് സുജിതകുമാരി പറയുന്നു. ശേഷിക്കുന്ന വീടിെൻറ ഭാഗം ഏത് നിമിഷംവേണമെങ്കിലും നിലംപൊത്താവുന്ന അവസ്ഥയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.