തിരുവനന്തപുരം: കൊലപാതകം ഉൾെപ്പടെ ക്രിമിനൽ കേസുകളിലെ പ്രതി ഒന്നേകാൽ കിലോ കഞ്ചാവുമായി ഷാഡോ പൊലീസിെൻറ പിടിയിൽ. ചെങ്കൽച്ചൂള രാജാജി നഗർ ഫ്ലാറ്റ് നമ്പർ 291ൽ ചുക്രൻ സുരേഷ് എന്ന പ്രകാശിനെയാണ് (47) കേൻറാൺമെൻറ് പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിൽനിന്ന് വന്ന പച്ചക്കറി വണ്ടിയിൽ കടത്തിയ കഞ്ചാവ് ചെറു പൊതികളാക്കി ഓട്ടോ ൈഡ്രവർമാർക്കും എൻജിനീയറിങ് കോളജ് വിദ്യാർഥികൾക്കും വിൽക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഹോട്ടൽ മാനേജരെ ആക്രമിച്ച് മാല പിടിച്ചുപറിയുൾപ്പെടെ നഗരത്തിലെ വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി കേസുണ്ട്. തമിഴ്നാട്ടിൽ കഞ്ചാവ് എത്തിക്കുന്ന സംഘങ്ങളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും അവർ ഉടൻ പിടിയിലാകുമെന്നും സിറ്റി പൊലീസ് കമീഷണർ പി. പ്രകാശ് അറിയിച്ചു. കൺേട്രാൾ റൂം എ.സി വി. സുരേഷ്കുമാർ, എസ്.ഐ ഷാഫി, ഷാഡോ എ.എസ്.ഐമാരായ യശോധരൻ, ലഞ്ജുലാൽ തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.