'സ്വയം' ഓണ്‍ലൈന്‍ കോഴ്‌സുകള്‍ 42 പഠന വകുപ്പുകളിലും തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ സര്‍വകലാശാലകളുടെ ബിരുദങ്ങൾക്ക് കേരള സര്‍വകലാശാലയുടെ തുല്യത സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കാന്‍ അക്കാദമിക് കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഇതിനുള്ള നടപടികൾക്കായി കമ്മിറ്റിയും രൂപവത്കരിച്ചു. യു.ജി.സി നിർദേശാനുസരണം സര്‍വകലാശാല നടപ്പാക്കേണ്ട 'സ്വയം' ഓണ്‍ലൈന്‍ കോഴ്‌സുകള്‍ 42 പഠന വകുപ്പുകളിലും ആരംഭിക്കാനും തീരുമാനിച്ചു. എം.എ മലയാളം, എം.എ മ്യൂസിക്, എം.എസ്സി സുവോളജി, എം.എസ്സി ആക്ച്ചുറിയല്‍ സയന്‍സ് തുടങ്ങിയ കോഴ്‌സുകളുടെ സിലബസുകള്‍ പരിഷ്‌കരിക്കാനും അക്കാദമിക് കൗണ്‍സില്‍ തീരുമാനിച്ചു. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിലെ സ്റ്റാറ്റിസ്റ്റിക്‌സ്, പന്തളം എ ന്‍.എസ്.എസ് കോളജിലെ ബോട്ടണി, നെടുമങ്ങാട് ഗവ.കോളജിലെ കോമേഴ്‌സ്, തിരുവനന്തപുരം എം.ജി. കോളജിലെ മാത്തമാറ്റിക്‌സ് ഡിപ്പാര്ട്മെൻറുകളെ സര്‍വകലാശാലയുടെ പുതിയ റിസര്‍ച് സെൻററുകളായി അംഗീകരിച്ചു. എം.എസ്സി ഡെമോഗ്രഫി കോഴ്‌സ്, എം.എസ്സി ഡെമോഗ്രഫി ആൻഡ് ബയോസ്റ്റാറ്റിസ്റ്റിക്‌സ് എന്ന് പുനർനാമകരണം ചെയ്യാനും അക്കാദമിക് കൗണ്‍സില്‍ അനുമതി നല്‍കി. സര്‍വകലാശാലയുടെ ഗവേഷണ വിഭാഗത്തില്‍ കൂടുതല്‍ സാങ്കേതിക നവീകരണം സാധ്യമാക്കി ഗവേഷണ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കും. പഠനവകുപ്പുകളിലെയും അഫിലിയേറ്റഡ് കോളജുകളിലെയും അധ്യാപകരുടെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട പുതിയ എ.പി.ഐ (അക്കാദമിക് പെർഫോമൻസ് ഇൻഡിക്കേറ്റർ) ഫോര്‍മാറ്റ് അംഗീകരിക്കാനും യോഗം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.