അയ്യപ്പധർമം കാത്തുസൂക്ഷിക്കാന്‍ ഒറ്റക്കെട്ടായി നില്‍ക്കണം -പ്രയാര്‍ ഗോപാലകൃഷ്ണന്‍

അഞ്ചാലുംമൂട്: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ തകര്‍ക്കാന്‍ വിശ്വാസിസമൂഹം അനുവദിക്കിെല്ലന്നും അയ്യപ്പധര്‍മം കാത്തുസൂക്ഷിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡൻറ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. തൃക്കടവൂരില്‍ നടന്ന നാമജപഘോഷയാത്രയുടെ ഭാഗമായി നടന്ന പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതരമതങ്ങളിലെ ആചാര്യന്മാരുമായും മേലധ്യക്ഷന്മാരുമായും ഉന്നതന്മാരുമായും മതസ്വാതന്ത്ര്യത്തിനും ആരാധന സ്വാതന്ത്ര്യത്തിനും വേണ്ടി കൂട്ടായ്മ ഉണ്ടാക്കാന്‍ മുന്‍കൈയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃപ്പനയം ദേവീ ക്ഷേത്രം സി.കെ. ചന്ദ്രബാബു അധ്യക്ഷതവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.