കൊല്ലം: കുഞ്ചൻ നമ്പ്യാരുടെ കഥകൾ കൂട്ടിയിണക്കി അഞ്ച് മണിക്കൂർ നീളുന്ന 'ശ്രീകൃഷ്ണ കഥാമൃതം' എന്ന പേരിൽ കേരള സർവകലാശാല ഗവേഷണ വിദ്യാർഥിനി ദൃശ്യ േഗാപിനാഥ് അവതരിപ്പിക്കുന്ന തുള്ളൽ തൃശൂർ സംഗീത നാടക അക്കാദമി റീജനൽ തിയറ്ററിൽ 13ന് വൈകീട്ട് നാലിന് നടക്കും. ശ്രീകൃഷ്ണെൻറ ജനനം മുതലുള്ള ശ്രീകൃഷ്ണ ലീല, ഗോവർധന ചരിതം, നൃഗമോക്ഷം, സന്താനഗോപാലം തുടങ്ങിയ കഥകൾ ഇടേവളയില്ലാതെ അവതരിപ്പിക്കുന്നതാണ് പ്രത്യേകത. എഴാം ക്ലാസ് മുതൽ തുള്ളൽ അഭ്യസിക്കുന്ന ദൃശ്യ ഇതിനോടകം അഞ്ഞൂറിൽപരം വേദികൾ പിന്നിട്ടു. ശീതങ്കൻ തുള്ളൽ, പറയൻ തുള്ളൽ എന്നിവയും വേദിയിൽ അവതരിപ്പിച്ചിട്ടുണ്ട്. പുനലൂർ കരവാളൂർ മംഗലത്ത് വീട്ടിൽ പി.എൻ. ഗോപിനാഥൻ നായരുടെയും രോഹിണിയുടെയും രണ്ടാമത്തെ മകളാണ്. തുള്ളൽ ചരിത്രത്തിൽ പുത്തനധ്യായം എഴുതാനുള്ള സാഹസികതയാണ് ശ്രീകൃഷ്ണ കഥാമൃതം തുള്ളൽ പഞ്ചമത്തിലൂടെ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.