വ്യാജ ടിക്കറ്റുപയോഗിച്ച് ട്രെയിൻ യാത്ര, രണ്ടു ദിവസത്തിനിടെ പിടികൂടിയത് 87 കേസുകൾ

തിരുവനന്തപുരം: വ്യജ ടിക്കറ്റുപയോഗിച്ച് അധികൃതരെ കബളിപ്പിച്ച് റെയിൽവേയിൽ വ്യാപകയാത്ര. രണ്ടു ദിവസത്തിനിടെ റെയിൽവേ ടിക്കറ്റ് സ്ക്വാഡ് രജിസ്റ്റർ തിരുവനന്തപുരം ഡിവിഷനിൽ മാത്രം പിടികൂടിയത് 82 കേസുകൾ. ആകെ 98,060 രൂപ പിഴയിനത്തിൽ ഇൗടാക്കി. ശേഷം പുതിയ ടിക്കറ്റിൽ യാത്ര ചെയ്യാൻ യാത്രക്കാരെ അനുവദിച്ചു. സർക്കുലർ ജേണി ടിക്കറ്റി​െൻറ (സി.ജെ.ടി)‍ പേരിലാണ് തട്ടിപ്പ്. രാജ്യം മുഴുവൻ സന്ദർശിക്കൽ, തീർഥാടനം, വിനോദസഞ്ചാരം എന്നിവക്കായി റെയിൽവേ പ്രത്യേകം ഏർപ്പെടുത്തിയതാണ് ഇൗ ടിക്കറ്റ്. യാത്രക്കിടെ വിവിധ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളിൽ കയറിയിറങ്ങുന്നത് ഒഴിവാക്കാൻ ഇത്തരം ടിക്കറ്റുകൾ സഹായകരമാണ്. യാത്ര ആരംഭിക്കുന്ന സ്റ്റേഷൻ മുതൽ അവസാനിക്കുന്ന സ്റ്റേഷൻ വരെയും തിരിച്ച് യാത്ര തുടങ്ങിയിടം വരെയുള്ള ദൂരം കണക്കാക്കും. അതിന് ആനുപാതികമായ തുകയുടെ ഇരട്ടിയാണ് ഇൗടാക്കുക. അതിനാൽ, മറ്റു ടിക്കറ്റുകളെ അപേക്ഷിച്ച് യാത്രക്കൂലി അൽപം ഭീമമാണ്. പുറമേ, അച്ചടിച്ചതും വ്യാജസീൽ ഉപയോഗിച്ചതുമായ ടിക്കറ്റുകൾ ഉപേയാഗിച്ചാണ് തട്ടിപ്പുകാർ വിലസുന്നത്. മുംബൈ-കന്യാകുമാരി ജയന്തി എക്സ്പ്രസിൽ വ്യാഴാഴ്ച നടത്തിയ പരിശോധനയിൽ 35 വ്യാജ സി.ജെ.ടി ടിക്കറ്റുകൾ കണ്ടെത്തി. ഒറ്റനോട്ടത്തിൽ യാഥാർഥ ടിക്കറ്റിനെ വെല്ലുന്നതാണ് രൂപകൽപന. വെള്ളിയാഴ്ച നടത്തിയ പരിശോധനയിൽ 47 ടിക്കറ്റുകളും പിടികൂടി. ഇതരസംസ്ഥാനങ്ങളിൽനിന്ന് കന്യാകുമാരിയിേലക്ക് യാത്ര ചെയ്യുന്നവരാണ് കൂടുതലും പിടിക്കപ്പെട്ടത്. ഇവരെ ചോദ്യം ചെയ്തപ്പോൾ, ഏജൻറ് വഴി ബുക്ക് ചെയ്തതു വഴി യാത്രക്കാരും കബളിപ്പിക്കപ്പെട്ടതായാണ് വിവരം. നോർത്ത്-ഈസ്റ്റ് റെയിൽവേയിലെ ഗോരഖ്പൂർ മേഖലയാണ് ഇൗ ടിക്കറ്റുകളുടെ പ്രഭവേകന്ദ്രം. ആരാണ് ടിക്കറ്റ് നൽകിയതെന്ന് യാത്രികർക്കറിയില്ല. അതേസമയം, ചാർജ് മുഴുവനായും ഏജൻറ് ഈടാക്കിയിട്ടുമുണ്ട്. തുടർച്ചയായി രണ്ടാം ദിവസവും വ്യാജടിക്കറ്റ് പിടികൂടിയ സാഹചര്യത്തിൽ വലിയൊരു ലോബിതന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് സൂചന. ഏത് ക്ലാസിലും സി.ജെ.ടി ലഭ്യമാണെങ്കിലും പിടികൂടിയതെല്ലാം ജനറൽ കമ്പാർട്ടുമ​െൻറിലേക്കുള്ളതാണ്. പരിശോധന താരതമ്യേന കുറവായതിനാലാണ് ജനറൽ കോച്ചുകളിലേക്ക് സി.ജെ.ടി നൽകിയതെന്നാണ് നിഗമനം. റെയിൽവേ ബോർഡിനും റെയിൽവേ വിജിലൻസിനും വിവരം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ഡിവിഷനിലെ ചീഫ് ടിക്കറ്റിങ് ഇൻസ്പെക്ടർ കെ.പി. ഉമേഷ്, ട്രാവലിങ് ടിക്കറ്റ് ഇൻസ്പെക്ടർമാരായ കെ.ജി. ശ്രീകുമാർ, ഷാജി യോഹന്നാൻ, കെ.ആർ. കൃഷ്ണകുമാർ എന്നിവരടങ്ങുന്നസംഘമാണ് വ്യാജടിക്കറ്റ് കണ്ടെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.