തിരുവനന്തപുരം: നഗരസഭ 2019-20 സാമ്പത്തികവർഷത്തെ പദ്ധതി രൂപവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ആസൂത്രണസമിതി യോഗം ചേർന്നു. ജനകീയാസൂത്രണ പദ്ധതിയുടെ പ്രവർത്തനങ്ങൾ ജില്ല പ്ലാനും നഗരസഭയുടെ സ്മാർട്ട്സിറ്റി, അമൃത് തുടങ്ങിയ പദ്ധതികളുമായി സംയോജിപ്പിച്ച് അടുത്ത വാർഷികപദ്ധതിക്ക് രൂപം നൽകണമെന്ന് ആസൂത്രണസമിതി നിർദേശിച്ചു. ഇതിനായി വർക്കിങ് ഗ്രൂപ് ചെയർമാൻ, വൈസ് ചെയർമാൻ, കൺവീനർമാർ എന്നിവരുടെ യോഗം ശനിയാഴ്ച ഉച്ചക്ക് മൂന്നിന് നഗരസഭ മിനി കോൺഫറൻസ് ഹാളിൽ ചേരാനും തീരുമാനിച്ചു. മേയർ വി.കെ. പ്രശാന്ത് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ വഞ്ചിയൂർ പി. ബാബു, കെ. ശ്രീകുമാർ, എസ്.എസ്.സിന്ധു, എസ്. പുഷ്പലത, സി. സുദർശനൻ, ആസൂത്രണസമിതി അംഗങ്ങൾ, നഗരസഭ സെക്രട്ടറി എ.എസ്. ദീപ, കോർപറേഷൻ എൻജിനീയർ എം.വി. രാജൻ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.