സർവകലാശാല അധ്യാപകർ സംഭാവനനൽകി

തിരുവനന്തപുരം: കേരള സർവകലാശാല പഠനവകുപ്പുകളിലെ അധ്യാപകർ ഒരുമാസ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനചെയ്തു. 170 അധ്യാപകരിൽ 148 പേരും സാലറി ചലഞ്ചിൽ പങ്കെടുത്തുകൊണ്ടാണ് ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകിയെന്ന് കെ.യു.ടി.എ ജനറൽ സെക്രട്ടറി ഡോ. വി. ബിജുവും പ്രസിഡൻറ് ഡോ. എ.കെ. അമ്പോറ്റിയും അറിയിച്ചു. അധ്യാപകർക്കൊപ്പം സർവകലാശായിലെ ബഹുഭൂരിപക്ഷം ജീവനക്കാരും ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകിയിരുെന്നന്നും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.