തിരുവനന്തപുരം: ന്യൂനമർദം സംബന്ധിച്ച മുന്നറിയിപ്പ് വന്നതോടെ ഇത്തവണ ഡാമുകള്‍ നേരത്തേ തുറന്നത് ഉചിതമായ നടപടിയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞതവണയും ഇതു ചെയ്തിരുന്നെങ്കില്‍ 483 പേരുടെ മരണത്തത്തിനും വന്‍ നാശനഷ്ടങ്ങൾക്കും ഇടയാക്കിയ പ്രളയം ഒഴിവാക്കാമായിരുന്നു. ഡാമുകള്‍ കൂട്ടത്തോടെ തുറന്നുവിട്ടതാണ് പ്രളയകാരണമായതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത് ഇപ്പോഴെങ്കിലും സര്‍ക്കാര്‍ അംഗീകരിച്ചത് നന്നായി. ന്യൂനമര്‍ദത്തെത്തുടര്‍ന്ന് തീവ്രമായ മഴക്ക് സാധ്യതയുള്ളതിനാല്‍ വിട്ടുവീഴ്ചയില്ലാത്ത സുരക്ഷാനടപടികളും മുന്‍കരുതലുകളും സ്വീകരിക്കണം. അപകടമേഖലയിലുള്ള ജനങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റുകയും ദുരിതാശ്വാസക്യാമ്പുകള്‍ തുറക്കുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.