നെടുമങ്ങാട്: കർഷകർക്കൊപ്പം വിദ്യാർഥികളും ഇറങ്ങിയതോടെ പെരുങ്ങാവൂർ പാടശേഖരത്തെ കൊയ്ത്ത് ഉത്സവ പ്രതീതിയിലായി. നെടുമങ്ങാട് ഗവ. കോളജ് എൻ.എസ്.എസ് യൂനിറ്റ് അംഗങ്ങളാണ് കർഷകർക്കൊപ്പം രംഗത്തിറങ്ങിയത്. ഒരുവിഭാഗം കുട്ടികൾ കൊയ്തപ്പോൾ മറ്റൊരുവിഭാഗം കറ്റകൾ ചുമന്നിട്ടു. 70 ഓളം എൻ.എസ്.എസ് യൂനിറ്റ് അംഗങ്ങളും കൃഷിവകുപ്പ് ജീവക്കാരും ചേർന്ന് നടത്തിയ കൊയ്ത്തുത്സവം വിദ്യാർഥികൾക്ക് പുത്തനറിവായിരുന്നു പകർന്നുനൽകിയത്. സെക്രേട്ടറിയറ്റ് ഗാർഡൻ സൂപ്പർവൈസർ സുരേഷ്കുമാർ, കർഷകരായ മുരളി, രാജു, എൻ.എസ്.എസ് പ്രോഗ്രാം കോഓഡിനേറ്റർ ഡോ. അൻസർ, പ്രൻസിപ്പൽ ഡോ. എ. മിനി, വൈസ്. പ്രൻസിപ്പൽ ഡോ. അലക്സ്, വളൻറിയർ സെക്രട്ടറി സിദ്ധാർഥ് എന്നിവർ നേതൃത്വംനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.