റെയിൽവേ: നേമം വികസനത്തി​െൻറ ട്രാക്കിലേക്ക്​

* ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കും * ആദ്യഘട്ട പണികൾ ഉടൻ നേമം: റെയിൽവേയുടെ രണ്ടാം ടെർമിനൽ ഉൾപ്പെടെ നേമത്ത് വിവിധ വികസന പദ്ധതികൾ ആരംഭിക്കുന്നു. ഇതി​െൻറ ഭാഗമായ സ്ഥലം ഏറ്റെടുക്കലടക്കം വേഗത്തിലാക്കും. വികസനത്തിനാവശ്യമായ ഭൂമി ഏറ്റെടുത്ത് നൽകുന്നതിന് സ്പെഷൽ തഹസിൽദാരുടെ താൽക്കാലിക ഓഫിസ് നേമം പോസ്റ്റ് ഒാഫിസിനു സമീപം പ്രവർത്തനം ആരംഭിച്ചു. ആദ്യഘട്ടത്തിൽ തിരുവനന്തപുരം- കന്യാകുമാരി പാത ഇരട്ടിപ്പിക്കുന്നതിനും നേമം ടെർമിനലിനു വേണ്ടിവരുന്ന ഭൂമിയും ഏറ്റെടുക്കുന്നതിനാണ് സ്പെഷ്ൽ തഹസിൽദാറുടെ ഓഫിസ് ആരംഭിച്ചത്. രണ്ട് ഘട്ടമായാണ് നേമത്തെ വികസന പദ്ധതി തയാറാക്കിയിട്ടുള്ളത്. ആദ്യഘട്ടത്തി‍​െൻറ പണി വൈകാതെ ആരംഭിക്കും. മൂന്നു വർഷത്തിനുള്ളിൽ ആദ്യഘട്ടം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. സ്പെഷൽ തഹസിൽദാരുടെ ഓഫിസ് പ്രവർത്തനം തുടങ്ങിയെങ്കിലും ഒരു മാസത്തിനുള്ളിൽ മാത്രമേ ഓഫിസ് പ്രവർത്തനം പൂർണമായും സജ്ജമാകുകയുള്ളൂ. റെയിൽവേ ഉദ്യോഗസ്ഥർക്കൊപ്പം സ്ഥലം കണ്ട് വിശദമായ ചർച്ചകൾ നടത്തിയാൽ മാത്രമേ ഏതൊക്കെ സർവേ നമ്പറുകളിൽ നിന്ന് എത്ര ഭൂമി ഏറ്റെടുക്കേണ്ടിവരുമെന്ന കാര്യത്തിൽ തീരുമാനമാകൂവെന്ന് സ്പെഷൽ തഹസിൽദാർ എൻ.പ്രതാപൻ പറഞ്ഞു. ഭൂമിക്ക് നഷ്ടപരിഹാരം നൽകുന്നതുൾെപ്പടെയുള്ള സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക അക്കൗണ്ട് തുറക്കണം. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് 25ലധികം ജീവനക്കാരെ നിയമിക്കേണ്ടി വരും. ഇവർക്ക് ശമ്പളം നൽകുന്നതിനും മറ്റുമായി സാമ്പത്തികം കൈകാര്യം ചെയ്യുന്നതിന് സ്പെഷൽ തഹസിൽദാർക്ക് ഡിസ്ബേഴ്സിങ് ഓഫിസറുടെ ചുമതല കൂടി നൽകും. തിരുവനന്തപുരം-നേമം, നേമം-നെയ്യാറ്റിൻകര, നെയ്യാറ്റിൻകര-പാറശ്ശാല എന്നിങ്ങനെ മൂന്ന് റീച്ചായിട്ടാണ് ഭൂമി ഏറ്റെടുക്കുക. ആദ്യ റീച്ചിൽ തൈക്കാട്, നേമം, പള്ളിച്ചൽ വില്ലേജ് ഓഫിസുകളുടെ പരിധിയിൽ വരുന്ന ഭൂമി ഏറ്റെടുക്കും. നേമം ടെർമിനലി​െൻറ ഭാഗമായി ആറ് പുതിയ ലൈനുകൾ വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നു. നിലവിൽ രണ്ട് പാളങ്ങളാണ് നേമം ജങ്ഷനിലുള്ളത്. വികസന പ്രവർത്തനങ്ങൾ തുടങ്ങുന്നതി​െൻറ ഭാഗമായി അടുത്തിടെ ദക്ഷിണ റെയിൽവേ മാനേജരടക്കം ഉന്നത ഉദ്യോഗസ്ഥർ സ്റ്റേഷൻ സന്ദർശിച്ചിരുന്നു. തമ്പാനൂർ സെൻട്രൽ സ്റ്റേഷനിലെ സ്ഥലപരിമിതി കാരണം ദീർഘദൂര തീവണ്ടികൾ നേമം വരെ നീേട്ടണ്ടത് അനിവാര്യമാണ്. ഇതിന് പര്യാപ്തമായ വികസന പ്രവർത്തനങ്ങൾ ആദ്യഘട്ടത്തിൽ നേമത്ത് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.