തിരുവനന്തപുരം: കടകംപള്ളി സുരേന്ദ്രൻ. വൈകീട്ട് മൂേന്നാടെയായിരുന്നു വിവരാവകാശ കമീഷണറുടെ ഓഫിസിനു മുന്നിൽ കാറും ബൈക്കും കൂട്ടിയിടിച്ചത്. തിരുവനന്തപുരം വാൻറോസ് ജങ്ഷന് സമീപം താമസിക്കുന്ന ആൽഫ്രട്ടാണ് (36) അപകടത്തിൽപെട്ടത്. സംഭവം നടക്കുമ്പോൾ സെക്രട്ടേറിയേറ്റിൽനിന്ന് അതുവഴിവന്ന മന്ത്രി ഉടൻ വാഹനം നിർത്തുകയും പരിക്കേറ്റ് രക്തത്തിൽ കുളിച്ചു കിടന്ന യുവാവിനെ ഔദ്യോഗിക വാഹനത്തിൽ കയറ്റി ആശുപത്രിയിൽ എത്തിക്കാൻ നിർദേശം നൽകുകയുമായിരുന്നു. ഉടൻതന്നെ അദ്ദേഹം ഓഫിസുമായി ബന്ധപ്പെടുകയും അപകടത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ നൽകാനും നിർദേശം നൽകി. തുടർന്ന് മന്ത്രി ഓട്ടോറിക്ഷയിൽ കയറി ഔദ്യോഗിക വസതിയിലേക്ക് പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.