ജോലി വാഗ്ദാനം ചെയ്ത് പണം തട്ടൽ; പ്രതി പിടിയിൽ

കഴക്കൂട്ടം: ഗൾഫിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നും 10 ലക്ഷം തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ. വർക്കല നടയറ ചെറിയ പള്ളിക്ക് സമീപം നിസാർ (45) ആണ് കഴക്കൂട്ടത്ത് പിടിയിലായത്. മേനംകുളം സ്വദേശിയായ സനലി​െൻറ പരാതിയിന്മേൽ കേസെടുത്ത് അന്വേഷണം നടത്തി വരവെയാണ് പ്രതി പിടിയിലായത്. സമാനമായ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴക്കൂട്ടം ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ എസ്.വൈ. സുരേഷി​െൻറ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ സുധീഷ് കുമാർ, റോയ്, വിജയകുമാർ, സി.പി.ഒമാരായ വിനോദ്, അൻസിൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.