വടക്കുംചേരിയുടെ മോചനത്തിന്​ ധർണ

തിരുവനന്തപുരം: ജേക്കബ് വടക്കുംചേരിക്കെതിരായ കേസ് പിൻവലിക്കുക, ജയിൽ മോചിതനാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രേട്ടറിയറ്റിന് മുന്നിൽ സ്വാതന്ത്ര്യ സംരക്ഷണ ധർണ. ജനാരോഗ്യ പ്രസ്ഥാനം, സ്വാസ്ഥ്യ കേരളം, ഗവ. ഓഫ് ഇന്ത്യ സർട്ടിഫൈഡ് സീനിയർ നാച്ചുറോപ്പത്സ് അസോസിയേഷൻ, പശ്ചിമഘട്ട രക്ഷാസമിതി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ധർണ. നാഷനൽ ഫിഷ് വർക്കേഴ്സ് ഫോറം (എൻ.എഫ്.എഫ്) ജനറൽ സെക്രട്ടറി ടി. പീറ്റർ ഉദ്ഘാടനം ചെയ്തു. അഡ്വ. ഫിലിപ്.എം പ്രസാദ് അധ്യക്ഷതവഹിച്ചു. ജനാരോഗ്യ പ്രസ്ഥാനം ജനറൽ കൺവീനർ കെ.വി. സുഗതൻ, സഹജീവൻ സ്വരാജ് നേതാവ് ഡോ. എൻ.എൻ. പണിക്കർ, ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറി മുരുക്കുംപുഴ രാജേന്ദ്രൻ, പ്രകൃതി ചികിത്സകൻ ഡോ. പി.എ. ഖരീം, ഗവ. ഓഫ് ഇന്ത്യ സർട്ടിഫൈഡ് സീനിയർ നാച്ചുറോപ്പത്സ് അസോസിയേഷൻ പ്രസിഡൻറ് ഡോ. കെ.എം. ഇക്ബാൽ, പശ്ചിമ ഘട്ട രക്ഷാസമിതി കൺവീനർ പ്രസാദ് സോമരാജൻ, സ്വാസ്ഥ്യ കേരളം കോ-ഓഡിനേറ്റർ എൽ. പങ്കജാക്ഷൻ, ശാന്തിഗ്രാം ജോ. ഡയറക്ടർ ജി.എസ്. ശാന്തമ്മ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.