തിരുവനന്തപുരം: സർക്കാർ സംവിധാനങ്ങളെ കൂട്ടുപിടിച്ചും അല്ലാതെയും അധികാരികളും ചില രാഷ്ട്രീയപാർട്ടികളും നടത്തുന്ന നിർബന്ധിത പിരിവിനെ അംഗീകരിക്കാനാവില്ലെന്ന് വിസ്‌ഡം ഇസ്ലാമിക് സ്റ്റുഡൻറ്സ് ഓർഗനൈസേഷൻ സംഘടിപ്പിച്ച ജില്ല പ്രതിനിധി സംഗമം അഭിപ്രായപ്പെട്ടു. പ്രളയത്തോടനുബന്ധിച്ച് രൂപപ്പെട്ട ഐക്യത്തെയും സ്വയം സന്നദ്ധതയെയും ചോദ്യം ചെയ്യുകയും ഇല്ലായ്മ ചെയ്യുകയും ചെയ്യുന്ന ഇത്തരം കാര്യങ്ങൾ അധികാരികൾ ഗൗരവത്തിലെടുക്കണമെന്നും സംഗമം ആവശ്യപ്പെട്ടു. വിസ്‌ഡം സ്റ്റുഡൻറ്സ് സംസ്ഥാന സെക്രട്ടറി നിസാർ സ്വലാഹി നേതൃസംഗമം ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം മേഖലയിൽ ഒക്ടോബർ 18ന് നടക്കുന്ന ഹൈസെക്, ഹയർസെക്കൻഡറി വിദ്യാർഥി സമ്മേളനത്തിെൻറ ലോഗോ പ്രകാശനം ജില്ല ജോയൻറ് സെക്രട്ടറി ഷഹീർ തിരുമല നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.