പുതിയ ബഹുനില മന്ദിരം 19ന് മന്ത്രി ഉദ്ഘാടനം ചെയ്യും

ആറ്റിങ്ങല്‍: സംസ്ഥാനത്തെ മികവി​െൻറ കേന്ദ്രമായി തെരഞ്ഞെടുക്കപ്പെട്ട ആറ്റിങ്ങല്‍ ഗവ.ഐ.ടി.ഐയിലെ പുതിയ ബഹുനില മന്ദിരം ബുധനാഴ്ച മന്ത്രി ഉദ്ഘാടനം ചെയ്യും. 1972ല്‍ സ്ഥാപിതമായ ആറ്റിങ്ങല്‍ ഐ.ടി.ഐയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന മുന്നേറ്റത്തിനാണ് ഇതോടെ പൂര്‍ത്തീകരണമാകുന്നത്. 1972ല്‍ കൊട്ടാരം വക കെട്ടിടത്തിലാണ് ഐ.ടി.ഐ സ്ഥാപിതമായത്. പതിറ്റാണ്ടുകളോളം പശ്ചാത്തല സൗകര്യങ്ങളുടെ അഭാവം നേരിട്ടിരുന്നു. ഇക്കാരണത്താല്‍ വിവിധ കോഴ്‌സുകള്‍ക്ക് എന്‍.സി.വി.ടി അംഗീകാരവും ലഭിച്ചിരുന്നില്ല. സമീപകാലത്ത് സംസ്ഥാന സര്‍ക്കാര്‍ മികവി​െൻറ കേന്ദ്രമായി ആറ്റിങ്ങല്‍ ഗവ.ഐ.ടി.ഐയെ തെരഞ്ഞെടുക്കുകയും വിപുലമായ വികസനപദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുകയുമായിരുന്നു. 10 കോടിയോളം രൂപയുടെ വികസന പദ്ധതികളാണ് യാഥാർഥ്യമാക്കിയത്. ആധുനിക യന്ത്ര സജ്ജീകരണങ്ങളോടൂകൂടിയ വിവിധ വര്‍ക്ക്‌ഷോപ്പുകള്‍, 19 സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, ഐ.ടി ലാബ്, വെര്‍ച്വല്‍ ക്ലാസ് റൂം, സെമിനാര്‍ ഹാള്‍, ലൈബ്രറി, പ്ലേസ്‌മ​െൻറ് സെല്‍, പ്രൊഡക്ഷന്‍ സ​െൻറര്‍, വനിതവിശ്രമകേന്ദ്രം, കാൻറീന്‍ എന്നിവ തയാറാക്കിയിരുന്നു. പശ്ചാത്തല സൗകര്യങ്ങള്‍ മെച്ചപ്പെട്ടതോടെ 22 കോഴ്‌സുകള്‍ക്കും എന്‍.സി.വി.ടി അംഗീകാരം ലഭിച്ചു. വിദേശത്തും സ്വദേശത്തും നിരവധി തൊഴില്‍ സാധ്യതകളുള്ള ഹ്രസ്വകാല കോഴ്‌സുകളും സ്ഥാപനത്തില്‍ നടത്തുന്നുണ്ട്. ഇന്ത്യക്കകത്തും പുറത്തുമുള്ള മുന്‍നിര കമ്പനികള്‍ക്കാവശ്യമായ ജീവനക്കാരെ ലഭ്യമാക്കുവാന്‍ അവരുടെ ആവശ്യാനുസരണമുള്ള സിലബസില്‍ പ്രത്യേകം കോഴ്‌സുകള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നുണ്ട്. പുതിയ ഇ.എന്‍.ടി ബ്ലോക്ക് ഉദ്ഘാടനം ചെയ്തു ആറ്റിങ്ങല്‍: വലിയകുന്ന് ഗവ. താലൂക്കാശുപത്രിയില്‍ അത്യാധുനിക യന്ത്രസംവിധാനങ്ങളോടു കൂടി പുതിയ ഇ.എന്‍.ടി ബ്ലോക്ക് നഗരസഭ ചെയര്‍മാന്‍ എം. പ്രദീപ് ഉദ്ഘാടനം ചെയ്തു. മുന്‍ ചെയര്‍മാന്‍ സി.ജെ. രാജേഷ്‌കുമാര്‍, കൗണ്‍സിലര്‍മാരായ കെ.എസ്.സന്തോഷ്‌കുമാര്‍, ശോഭന, കുഴിമുക്ക് സര്‍വിസ് സഹകരണ സംഘം സൊസൈറ്റി പ്രസിഡൻറ് എം. മുരളി, ആശുപത്രി സൂപ്രണ്ട് ജസ്റ്റിന്‍ജോസ്, ഹെഡ്‌നഴ്‌സ് ലാലു എന്നിവര്‍ പങ്കെടുത്തു. അത്യാധുനിക മെഷീ​െൻറ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ച ചെയര്‍മാനെ ഇ.എന്‍.ടി. സ്‌പെഷലിസ്റ്റ് ഡോ. വിജയകുമാര്‍ ആദ്യ ചികിത്സക്ക് വിധേയനാക്കി. നിപ വൈറസ് ബാധിതരെ ചികിത്സിക്കുന്നതിനിടെ മരിച്ച നഴ്‌സ് ലിനി പുതുശ്ശേരിയുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.