കാട്ടാക്കട: മണ്ഡലത്തില്‍ നടപ്പാക്കിവരുന്ന 'വറ്റാത്ത ഉറവക്കായി ജലസമൃദ്ധി' പദ്ധതിയുടെ ഭാഗമായി കുളങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും മത്സ്യ സമ്പത്ത് വർധിപ്പിക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി മണ്ഡലത്തിലെ തെരഞ്ഞെടുത്ത കുളങ്ങളില്‍ സംസ്ഥാന ഫിഷറീസ് വകുപ്പുമായി ചേര്‍ന്ന് . കഴിഞ്ഞ വര്‍ഷം മണ്ഡലത്തിലെ അഞ്ച് കുളങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി വിജയം കൈവരിച്ച ഉള്‍നാടന്‍ മത്സ്യകൃഷി ഈ വര്‍ഷം 50 കുളങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. മാറനല്ലൂര്‍ പഞ്ചായത്തിലെ കണ്ടല വാര്‍ഡിലുള്ള പുത്തന്‍കുളത്തില്‍ 200 മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ഐ.ബി.സതീഷ് എം.എല്‍.എ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങില്‍ ഭൂവിനിയോഗ കമീഷണര്‍ എ. നിസാമുദ്ദീന്‍, മാറനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. രമ, പഞ്ചായത്ത് അംഗങ്ങളായ റീജ.എസ്, വിജയകുമാരി.സി, ഫിഷറീസ് പ്രമോട്ടര്‍ പ്രസീദ എന്നിവര്‍ പെങ്കടുത്തു. മാറനല്ലൂര്‍ പഞ്ചായത്തിലെ മറ്റ് 13 കുളങ്ങളില്‍ കൂടി പഞ്ചായത്ത് പ്രസിഡൻറും വാര്‍ഡ് അംഗങ്ങളും മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. കട്ള, റോഹു, മൃഗാള്‍ എന്നീ ഇനത്തില്‍പെട്ട മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. കുളങ്ങളുടെ വിസ്തൃതി അനുസരിച്ച് 200 മുതല്‍ 500 കുഞ്ഞുങ്ങളെയാണ് ഓരോ കുളത്തിലും നിക്ഷേപിച്ചത്. ആറ് മാസം കൊണ്ട് വിളവെടുക്കാന്‍ കഴിയുമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. ഓരോ കുളത്തിന് സമീപം താമസിക്കുന്ന അഞ്ച്-10 വരെ അംഗങ്ങള്‍ ചേര്‍ന്ന് രൂപവത്കരിച്ച സ്വയം സഹായ സംഘങ്ങളാണ് കൃഷി നടത്തുന്നത്. പഞ്ചായത്ത് കുളങ്ങള്‍ പാട്ടത്തിന് നല്‍കി പഞ്ചായത്ത് പദ്ധതിക്ക് പിന്തുണ ലഭ്യമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.