കിളിമാനൂർ: പഴയകുന്നുമ്മേൽ പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫിസിൽ ഡാറ്റാ എൻട്രി ഓപറേറ്ററുടെ താൽക്കാലിക ഒഴിവുണ്ട്. ബി.കോം, പി.ജി.ഡി.സി.എ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. പഴയകുന്നുമ്മേൽ പഞ്ചായത്തിലെ താമസക്കാർക്ക് മുൻഗണന. സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഇൗമാസം 26 നകം പഞ്ചായത്ത് ഓഫിസിൽ അപേക്ഷ സമർപ്പിക്കണം. പ്രളയം ദുരന്തം വിതച്ച അമ്പലപ്പുഴയിൽ സഹായമെത്തിച്ച് ടി.എഫ്.എ വർക്കല: പ്രളയം ദുരന്തവും ദുരിതവും വിതച്ച അമ്പലപ്പുഴ മേഖലയിൽ സഹായമെത്തിച്ചു. കാപ്പിൽ ടെമ്പിൾ ഫുട്ബാൾ അസോസിയേഷനും കാപ്പിൽ ഗവ.എച്ച്.എസ്.എസിലെ 2001ബാച്ചിലെ വിദ്യാർഥികളുടെ കൂട്ടായ്മയും ചേർന്നാണ് സഹായമെത്തിച്ചത്. അമ്പലപ്പുഴ താലൂക്കിലെ ഉൾപ്രദേശങ്ങളിലുള്ള കുടുംബങ്ങളിൽ നേരിട്ടെത്തി കൂട്ടായ്മ പ്രവർത്തകർ സാധനസാമഗ്രികൾ വിതരണം ചെയ്തു. 10 കുടുംബങ്ങൾക്കായി 60,000 രൂപയുടെ സഹായമാണ് വിതരണം ചെയ്തത്. ടി.എഫ്.എ ഭാരവാഹികളായ അഭിലാഷ്, അനൂപ്, ബിജു, അജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ദുരിതാശ്വാസപ്രവർത്തനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.