വെമ്പായം: കറ്റയിൽ അൽഫല . തടയാൻ ശ്രമിച്ച ജീവനക്കാരൻ ജിതിനെ (27) ഗുരുതരാവസ്ഥയിൽ ഗോകുലം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകീട്ട് എട്ടോടെയാണ് സംഭവം. ഏഴുപേരടങ്ങുന്ന സംഘം ഒമ്നി വാനിൽ ക്രഷറിൽ എത്തി സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ചവശനാക്കി അകത്ത് കടക്കുകയായിരുന്നു. ക്രഷറിലെ കാഷ് കൗണ്ടറിെൻറ ഡോർ തല്ലിപ്പൊളിച്ച് പണം എടുക്കാൻ ശ്രമിച്ചപ്പോഴാണ് ജിതിന് കമ്പിപ്പാര കൊണ്ട് തലക്കടിയേറ്റത്. മറ്റൊരു ജീവനക്കാരനായ ഹരീഷിനെ ബിയർ ബോട്ടിൽ കൊണ്ട് അടിക്കുകയും കഴുത്തിൽ ഉണ്ടായിരുന്ന 4 പവെൻറ മാലപറിെച്ചടുക്കുകയു ചെയ്തു. ഓഫിസിൽ വിശ്രമിക്കുകയായിരുന്ന ഉടമ അബ്ദുൽ കരീമിനെയും സംഘം ആക്രമിച്ചു. മറ്റ് ജീവനക്കാരായ ആദർശ്, ജിനു എന്നിവർക്കും പരിക്കേറ്റു. ജിതിെൻറ പരിക്ക് ഗുരുതരമാണ്. ആറ് പല്ലുകൾ നഷ്ടപ്പെടുകയും താടിയെല്ലിന് പൊട്ടലും ഉണ്ട്. വട്ടപ്പാറ പൊലീസ് സ്ഥലെത്തത്തി അന്വേഷണം തുടങ്ങി. പ്രതികൾ വെമ്പായം സ്വദേശികളാണെന്നും ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.